---
title: "എംഡിഎംഎ, കഞ്ചാവ് മറ്റു മാരക ലഹരി വസ്തുക്കളുമായി ചെങ്ങളായി ശ്രീകണ്ഠാപുരം സ്വദേശികൾ ഉൾപ്പെടെ അഞ്ചു പേർ കൊച്ചിയിൽ പിടിയിൽ"
english_title: "Five arrested for smuggling MDMA, cannabis and other deadly drugs in Srikantapuram"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/17610/five-arrested-for-smuggling-mdma-cannabis-and-other-deadly-drugs-in-srikantapuram"
published_at: "2021-12-24T12:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c56e3e81b88_special card.jpg"
keywords: []
---

# എംഡിഎംഎ, കഞ്ചാവ് മറ്റു മാരക ലഹരി വസ്തുക്കളുമായി ചെങ്ങളായി ശ്രീകണ്ഠാപുരം സ്വദേശികൾ ഉൾപ്പെടെ അഞ്ചു പേർ കൊച്ചിയിൽ പിടിയിൽ

> **Lead Summary:** **കൊച്ചി:** ഹോട്ടലുകളില്‍ മുറിയെടുത്ത് മയക്കുമരുന്നു വ്യാപാരം നടത്തിയിരുന്ന സംഘത്തിലെ അഞ്ചുപേരെ പൊലീസ് പിടികൂടി.

## Article Content

**കൊച്ചി:** ഹോട്ടലുകളില്‍ മുറിയെടുത്ത് മയക്കുമരുന്നു വ്യാപാരം നടത്തിയിരുന്ന സംഘത്തിലെ അഞ്ചുപേരെ പൊലീസ് പിടികൂടി.

കണ്ണൂര്‍ ശ്രീകണ്ഠപുരം സ്വദേശികളായ അയ്യരകത്ത് പുതിയപുരയില്‍ മുഹമ്മദ് ഫാഹീം (25), വരമ്പുമുറിയന്‍ ചാപ്പയില്‍ ഷബീര്‍ അബ്ദുള്‍ റഹ്മാന്‍ (39), തളിപ്പറമ്പ് തൈമുറ്റത്ത് നവാസ് സിദ്ദിഖ് (31), ചെറുകുന്ന് അസ്മ മന്‍സിലില്‍ ഇര്‍ഷാദ് ഇബ്രാഹിം (22), കോട്ടയം വടവാതൂര്‍ കണിയാംപറമ്പില്‍ അലന്‍ മാത്യു വര്‍ഗീസ് (24) എന്നിവരാണ് പിടിയിലായത്.

ഇവരില്‍നിന്ന് 24.78 ഗ്രാം എം.ഡി.എം.എ, 4.67 ഗ്രാം മയക്കുമരുന്ന് ഗുളിക, 7.99 ഗ്രാം കഞ്ചാവ് എന്നിവ പിടിച്ചെടുത്തു. ക്രിസ്മസ്, പുതുവത്സര ആഘോഷം ലക്ഷ്യമിട്ട് വില്‍പ്പനയ്ക്കെത്തിച്ചതാണ് മയക്കുമരുന്ന്.

തൃക്കാക്കര ഹെവന്‍ ഗാര്‍ഡന്‍സിലെ ഓയോ മുറിയില്‍ താമസിച്ചായിരുന്നു മയക്കുമരുന്ന് വില്‍പ്പന. പ്രതികള്‍ക്കെതിരെ നിരവധി കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.

വ്യാഴം പുലര്‍ച്ചെ സംസ്ഥാന തീവ്രവാദവിരുദ്ധ സേന (എ.ടി.എസ്), സിറ്റി ഡാന്‍സാഫ്, ഷാഡോ പൊലീസ് എന്നിവ ചേര്‍ന്നുള്ള പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. തൃക്കാക്കര പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/17610/five-arrested-for-smuggling-mdma-cannabis-and-other-deadly-drugs-in-srikantapuram)