---
title: "ഇമാം ഹസനുൽബസരി ഉറൂസിന് തുടക്കമായി"
english_title: " Imam Hasanul Basari "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/176007/imam-hasanul-basari"
published_at: "2024-01-11T10:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659f77c4b1082_news-card.jpg"
keywords: []
---

# ഇമാം ഹസനുൽബസരി ഉറൂസിന് തുടക്കമായി

> **Lead Summary:** **പഴയങ്ങാടി:** ഹിജറ വർഷം ഒന്നാം ശതകത്തിൽ ജീവിച്ച പണ്ഡിതനും താബി ഈപ്രമുഖനുമായ ഇമാം ഹസനുൽ ബസരിയുടെ ആണ്ടനുസ്മരണത്തിന്റെ ഭാഗമായി നടക്കുന്ന ഉറൂസിന് തുടക്കമായി രാവിലെ എട്ട് മണിക്ക് സ്വാഗതസംഘം ചെയർമാൻ അബൂബക്കർ സഖാഫി കുഞ്ചിലം പതാക ഉയർത്തി വൈകീട്ട് ഉദ്ഘാടന സംഗമം സയ്യിദ് ശാഫി അൽ ബാഅലവി മദീന മുനവ്വറ ഉദ്ഘാടനം ചെയ്തു.

## Article Content

**പഴയങ്ങാടി:** ഹിജറ വർഷം ഒന്നാം ശതകത്തിൽ ജീവിച്ച പണ്ഡിതനും താബി ഈപ്രമുഖനുമായ ഇമാം ഹസനുൽ ബസരിയുടെ ആണ്ടനുസ്മരണത്തിന്റെ ഭാഗമായി നടക്കുന്ന ഉറൂസിന് തുടക്കമായി രാവിലെ എട്ട് മണിക്ക് സ്വാഗതസംഘം ചെയർമാൻ അബൂബക്കർ സഖാഫി കുഞ്ചിലം പതാക ഉയർത്തി വൈകീട്ട് ഉദ്ഘാടന സംഗമം സയ്യിദ് ശാഫി അൽ ബാഅലവി മദീന മുനവ്വറ ഉദ്ഘാടനം ചെയ്തു.

അബൂബക്കർ സഖാഫികുഞ്ചിലം അധ്യക്ഷനായി.റഹ് മത്തുല്ലാഹ് സഖാഫി എളമരം മുഖ്യ പ്രഭാഷണം നടത്തി. ശാഫീ തത്വീഫി നുച്യാട് ,അബ്ദുൽകരീം സഅദി,മുഹമ്മദലി ഹാജി,ഉബൈദ് നൂറാനി തുടങ്ങിയവർ സംസാരിച്ചു.14 ന് രാവിലെ 10 മണിക്ക് നടക്കുന്ന സമാപനസമ്മേളനം ഡോ:അബ്ദുൽ ഹക്കീംഅസ്ഹരി കാന്തപുരം ഉദ്ഘാടനം ചെയ്യും.കെ.പി അബൂബക്കർ മുസ്ലിയാർ അനുഗ്രഹ ഭാഷണം നടത്തും.സയ്യിദ് ശാഫി അൽബാ അലവി മദീന മുനവറ അധ്യക്ഷനാവും.അബ്ദുൾ കരീം സഅദി,സയ്യിദ് ജലാലുദ്ദീൻ ബുഖാരി വളപട്ടണം,സയ്യിദ് താജുദീൻ തങ്ങൾപുല്ലാര,തുടങ്ങി പ്രമുഖർ സംസാരിക്കും.

ആരോഗ്യ ബോധവൽകരണ ക്യേമ്പ്,പ്രഗൽഭ പ്രഭാഷകർ നടക്കുന്ന മതപ്രസംഗങ്ങൾ,നൂർ ആ ഗയാ-ആത്മീയ ആസ്വാദന വേദി,ഖത് മുൽ ഖുർ ആൻ,അജ്മീർ നേർച്ച,എന്നിവയും ഉറൂസിന്റെ ഭാഗമായി നടക്കും.റഹ്മതുല്ലാഹ് സഖാഫിഎളമരം,അനസ് അമാനി പുഷ്പഗിരി,ലുഖ്മാനുൽ ഹക്കീം സഖാഫി പുല്ലാര തുടങ്ങിയവർ മതപ്രസംഗ വേദികളിൽ സബുഷ്ട്ടമാക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/176007/imam-hasanul-basari)