---
title: "പാലക്കോട് ജി.യു.പി.സ്കൂളിൽ വിശ്വ ഹിന്ദി ദിനാഘോഷത്തോട് അനുബന്ധിച്ച് സുരീലി ഹിന്ദി ഉത്സവം സംഘടിപ്പിച്ചു"
english_title: "sureeli hindi"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/175990/sureeli-hindi"
published_at: "2024-01-11T09:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659f6de87d809_522d14de-b8fc-426b-b712-3d35247cb08b.jpg"
keywords: []
---

# പാലക്കോട് ജി.യു.പി.സ്കൂളിൽ വിശ്വ ഹിന്ദി ദിനാഘോഷത്തോട് അനുബന്ധിച്ച് സുരീലി ഹിന്ദി ഉത്സവം സംഘടിപ്പിച്ചു

> **Lead Summary:** **പാലക്കോട് : **ജി.യു.പി.സ്കൂളിൽ വിശ്വ ഹിന്ദി ദിനാഘോഷത്തോട് അനുബന്ധിച്ച് സുരീലി ഹിന്ദി ഉത്സവം സംഘടിപ്പിച്ചു. പ്രധാനാധ്യാപിക ബി.പി. ബീന ടീച്ചറുടെ അദ്ധ്യക്ഷതയിൽ മാടായി ബോയ്സ് ഹൈസ്കൂൾ അധ്യാപകൻ വി. ധൻരാജ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

## Article Content

**പാലക്കോട് : **ജി.യു.പി.സ്കൂളിൽ വിശ്വ ഹിന്ദി ദിനാഘോഷത്തോട് അനുബന്ധിച്ച് സുരീലി ഹിന്ദി ഉത്സവം സംഘടിപ്പിച്ചു. പ്രധാനാധ്യാപിക ബി.പി. ബീന ടീച്ചറുടെ അദ്ധ്യക്ഷതയിൽ മാടായി ബോയ്സ് ഹൈസ്കൂൾ അധ്യാപകൻ വി. ധൻരാജ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

കുട്ടികൾ തയ്യാറാക്കിയ ഹിന്ദി കയ്യെഴുത്ത് മാസികകളുടെ പ്രകാശന കർമ്മം എം. പ്രതീപ് കുമാർ മാസ്റ്റർ നിർവ്വഹിച്ചു. കെ.സി. ഫാറൂഖ് മാസ്റ്റർ, സ്കൂൾ ലീഡർ എൻ.പി. സഫ്വാന, ഹിന്ദി ക്ലബ്ബ് കൺവീനർ എൻ.പി.പി.ഇസ്സ മറിയം എന്നിവർ ആശംസകൾ അർപ്പിച്ചു. തുടർന്ന് ഹിന്ദി കലാ മേളയും നടന്നു. ഊർമിള നന്ദനൻ ടീച്ചർ സ്വാഗതവും എൻ.പി.റജ്വ ഫാത്തിമ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/175990/sureeli-hindi)