---
title: "ഫെബ്രുവരി 15ന് കേരളത്തിലെ ചെറുകിട വ്യാപാരികള്‍ കടകള്‍ അടച്ചിട്ട് പ്രതിഷേധിക്കും"
english_title: "small traders in Kerala will shut their shops and protest"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/175983/small-traders-in-kerala-will-shut-their-shops-and-protest"
published_at: "2024-01-11T09:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659f64d59390f_522d14de-b8fc-426b-b712-3d35247cb08b.jpg"
keywords: []
---

# ഫെബ്രുവരി 15ന് കേരളത്തിലെ ചെറുകിട വ്യാപാരികള്‍ കടകള്‍ അടച്ചിട്ട് പ്രതിഷേധിക്കും

> **Lead Summary:** **കണ്ണൂർ: ** ഫെബ്രുവരി 15ന് കേരളത്തിലെ ചെറുകിട വ്യാപാരികള്‍ കടകള്‍ അടച്ചിട്ട് പ്രതിഷേധിക്കും. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടേതാണ് തീരുമാനം. ചെറുകിട വ്യാപാരികളുടെ വിവിധ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് പ്രതിഷേധം.

## Article Content

**കണ്ണൂർ: ** ഫെബ്രുവരി 15ന് കേരളത്തിലെ ചെറുകിട വ്യാപാരികള്‍ കടകള്‍ അടച്ചിട്ട് പ്രതിഷേധിക്കും. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടേതാണ് തീരുമാനം. ചെറുകിട വ്യാപാരികളുടെ വിവിധ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് പ്രതിഷേധം.

ഈ മാസം 29ന് കാസര്‍ഗോഡ് നിന്നും വ്യാപാര സംരക്ഷണ യാത്രയും തുടങ്ങും. ഫെബ്രുവരി 15ന് യാത്ര തിരുവനന്തപുരത്ത് എത്തും. പ്രതിഷേധ സമരത്തിന്റെ ഭാഗമായി അഞ്ച് ലക്ഷം പേരുടെ ഒപ്പ് ശേഖരിക്കും. മാലിന്യ സംസ്കരണം, വാറ്റ് നോട്ടീസ് ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ വ്യാപാരികളെ ബുദ്ധിമുട്ടിക്കുന്ന വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടാനാണ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ തീരുമാനം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/175983/small-traders-in-kerala-will-shut-their-shops-and-protest)