---
title: "താവം റെയിൽവേ മേൽപ്പാലം  അറ്റകുറ്റ പ്രവൃത്തി നടക്കുന്ന പ്രദേശം  എം വിജിൻ എം എൽ എ സന്ദർശിച്ചു."
english_title: "M Vijin MLA visited the area where the Thavam railway overbridge is being repaired."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/17581/m-vijin-mla-visited-the-area-where-the-thavam-railway-overbridge-is-being-repaired"
published_at: "2021-12-24T08:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c57acd70ab3_IMG-20211224-WA0016.jpg"
keywords: []
---

# താവം റെയിൽവേ മേൽപ്പാലം  അറ്റകുറ്റ പ്രവൃത്തി നടക്കുന്ന പ്രദേശം  എം വിജിൻ എം എൽ എ സന്ദർശിച്ചു.

> **Lead Summary:** പഴയങ്ങാടി: താവം റെയിൽവേ മേൽപ്പാലം അറ്റകുറ്റ പ്രവൃത്തി നടക്കുന്ന പ്രദേശം എം വിജിൻ എം എൽ എ സന്ദർശിച്ചു.

## Article Content

പഴയങ്ങാടി: താവം റെയിൽവേ മേൽപ്പാലം അറ്റകുറ്റ പ്രവൃത്തി നടക്കുന്ന പ്രദേശം എം വിജിൻ എം എൽ എ സന്ദർശിച്ചു.

 താവം റെയിൽവേ മേൽപ്പാലത്തിലെ എക്സ്പാൻഷൻ ജോയിൻ്റ് മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തായാണ് ഇപ്പോൾ നടക്കുന്നത് .പൊട്ടിയ ഭാഗം മുറിച്ച് മാറ്റി പുതിയത് സ്ഥാപിക്കും.

ഈ പ്രവൃത്തി ഒരാഴ്ചക്കകം പൂർത്തിയാക്കും. പിന്നീട് ഇതിന് മുകളിൽ കോൺക്രീറ്റ് ചെയ്യും.കോൺക്രീറ്റ് പ്രവൃത്തി നടത്തി രണ്ടാഴ്ച കഴിഞ്ഞാൽ മാത്രമെ വാഹന ഗതാഗതം അനുവദിക്കു .

പ്രവൃത്തി പരമാവധി വേഗത്തിലാക്കാൻ നടപടി സ്വൂകരിച്ചിട്ടുണ്ട് എന്ന് എം വിജിൻ എം എൽ എ പറഞ്ഞു. പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുകയാണ് ലക്ഷ്യം എന്നും അദ്ധേഹം പറഞ്ഞു. താവം ,പാപ്പിനിശ്ശേരി മേൽപ്പാലം അടച്ചത് യാത്രാക്ലേശം രൂക്ഷമായി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/17581/m-vijin-mla-visited-the-area-where-the-thavam-railway-overbridge-is-being-repaired)