---
title: "തളിപ്പറമ്പ് പട്ടുവം റോഡിൽ ജപ്പാൻ കുടിവെള്ളം മുഴുവനും റോഡിൽ, യാത്രക്കാർ ദുരിതത്തിൽ"
english_title: "pattuvam road"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/175628/pattuvam-road"
published_at: "2024-01-09T15:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659d1f563e439_news-card.jpg"
keywords: []
---

# തളിപ്പറമ്പ് പട്ടുവം റോഡിൽ ജപ്പാൻ കുടിവെള്ളം മുഴുവനും റോഡിൽ, യാത്രക്കാർ ദുരിതത്തിൽ

> **Lead Summary:** **തളിപ്പറമ്പ്:** തളിപ്പറമ്പ് പട്ടുവം റോഡിൽ ലൂർദ്ദ് ആശുപത്രിയുടെ പാർക്കിങ്ങിന് സമീപത്തായി ജപ്പാൻ കുടിവെള്ളം പൈപ്പ് പൊട്ടി കുടിവെള്ളം റോഡിൽ ഒഴുകുന്നു. ജലം ഒഴുകി ഹൈവേ റോഡിലെത്തി ചിലയിടങ്ങളിൽ ചെളിക്കുളമായിട്ടുണ്ട്. ലിറ്റർ കണക്കിന് കുടിവെള്ളമാണ് ഒഴുകി പാഴായി കൊണ്ടിരിക്കുന്നത്.വെള്ളം റോഡിലേക്ക് ഒലിച്ചിറങ്ങുന്നത് മൂലം ഇരുചക്ര വാഹനങ്ങൾ അപകടത്തിൽ പെടുന്നുണ്ട്.

## Article Content

**തളിപ്പറമ്പ്:** തളിപ്പറമ്പ് പട്ടുവം റോഡിൽ ലൂർദ്ദ് ആശുപത്രിയുടെ പാർക്കിങ്ങിന് സമീപത്തായി ജപ്പാൻ കുടിവെള്ളം പൈപ്പ് പൊട്ടി കുടിവെള്ളം റോഡിൽ ഒഴുകുന്നു. ജലം ഒഴുകി ഹൈവേ റോഡിലെത്തി ചിലയിടങ്ങളിൽ ചെളിക്കുളമായിട്ടുണ്ട്. ലിറ്റർ കണക്കിന് കുടിവെള്ളമാണ് ഒഴുകി പാഴായി കൊണ്ടിരിക്കുന്നത്.വെള്ളം റോഡിലേക്ക് ഒലിച്ചിറങ്ങുന്നത് മൂലം ഇരുചക്ര വാഹനങ്ങൾ അപകടത്തിൽ പെടുന്നുണ്ട്.

വെള്ളം ഒലിച്ചിറങ്ങി ദേശീയ പാത വരെ എത്തി. കാൽനടയാത്രക്കാരുടെ മേൽ വാഹനങ്ങളിൽ ചളി തെറിക്കുന്നതും ദുരിതമാവുകയാണ്. എത്രയും പെട്ടന്ന് പൊട്ടിയ പൈപ്പ് ശരിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.ഓരോ ദിവസവും ഓരോയിടങ്ങളിലെന്ന പോലെ വെത്യസ്ഥ ഇടങ്ങളിലായി പൈപ്പ് പൊട്ടുന്നതും കുടിവെള്ളം പാഴാകുന്നത് തുടർക്കഥയാകുകയാണ്. പട്ടുവം, പുളിപ്പറമ്പ, തളിപ്പറമ്പ ഭാഗങ്ങളിൽ .

പൊട്ടിയാൽ തന്നെ ഉടനെയൊന്നും അത് ശരിയാക്കാതെ ആ ഭാഗങ്ങളിൽ മണിക്കൂറുകളോ ,ദിവസങ്ങളോ എന്നില്ലാതെ കുടിവെള്ളം ഒഴുകി ആ പ്രദേശങ്ങളിലെ ജനങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതിനാൽ പൈപ്പ് പൊട്ടിയാൽ ഉടൻ തന്നെ അത് ശരിയാക്കുവാനുള്ള നടപടി അധികൃതർ കൈക്കൊള്ളണമെന്നാണ് ജനങ്ങളും, യാത്രക്കാരും ആവശ്യപ്പെടുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/175628/pattuvam-road)