---
title: "തളിപ്പറമ്പ് സബ് രജിസ്ട്രാർ ഓഫീസിന് പിൻവശത്തെ കെട്ടിടത്തിലെ കിണറ്റിൽ വീണ വിദ്യാർത്ഥി അത്ഭുതകരമായി രക്ഷപ്പെട്ടു"
english_title: "A student miraculously escaped after falling into a well "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/175621/a-student-miraculously-escaped-after-falling-into-a-well"
published_at: "2024-01-09T14:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659d0ea1ce7f7_news-card.jpg"
keywords: []
---

# തളിപ്പറമ്പ് സബ് രജിസ്ട്രാർ ഓഫീസിന് പിൻവശത്തെ കെട്ടിടത്തിലെ കിണറ്റിൽ വീണ വിദ്യാർത്ഥി അത്ഭുതകരമായി രക്ഷപ്പെട്ടു

> **Lead Summary:** **തളിപ്പറമ്പ്: **അബദ്ധത്തിൽ കിണറ്റിൽ വീണ 16 കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. തളിപ്പറമ്പ് സയ്യിദ് നഗറിലെ മുഹമ്മദിന്റെ മകൻ സി അമൻ ആണ് തളിപ്പറമ്പ് സബ് രജിസ്ട്രാർ ഓഫീസിന് പിൻവശത്തെ കെട്ടിടത്തിലെ കിണറ്റിൽ വീണത്. ഇന്നലെ വൈകിട്ട് കുറെ കുട്ടികൾ ഓടിപ്പോകുന്നതിനിടെ എന്തോ വെള്ളത്തിൽ വീഴുന്ന ശബ്ദം കേൾക്കുകയായിരുന്നു എന്നാണ് കെട്ടിടത്തിലെ സ്ഥാപനത്തിൽ ഉള്ളവർ പറയുന്നത്.

## Article Content

**തളിപ്പറമ്പ്: **അബദ്ധത്തിൽ കിണറ്റിൽ വീണ 16 കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. തളിപ്പറമ്പ് സയ്യിദ് നഗറിലെ മുഹമ്മദിന്റെ മകൻ സി അമൻ ആണ് തളിപ്പറമ്പ് സബ് രജിസ്ട്രാർ ഓഫീസിന് പിൻവശത്തെ കെട്ടിടത്തിലെ കിണറ്റിൽ വീണത്. ഇന്നലെ വൈകിട്ട് കുറെ കുട്ടികൾ ഓടിപ്പോകുന്നതിനിടെ എന്തോ വെള്ളത്തിൽ വീഴുന്ന ശബ്ദം കേൾക്കുകയായിരുന്നു എന്നാണ് കെട്ടിടത്തിലെ സ്ഥാപനത്തിൽ ഉള്ളവർ പറയുന്നത്.

ഓടിപ്പോയി മൊബൈലിന്റെ വെളിച്ചത്തിൽ നോക്കിയപ്പോഴാണ് കിണറ്റിൽ വീണ കുട്ടിയെ കണ്ടത്. ഉടൻ സമീപത്തുള്ളവരെയും പോലീസിലും അഗ്നിശമന നിലയത്തിലും അറിയിക്കുകയായിരുന്നു. വെള്ളമെടുക്കുന്ന കയറിൽ പിടിച്ചുനിന്ന കുട്ടിയെ അഗ്നിശമനസേന എത്തുമ്പോഴേക്കും അവിടെ കൂടി നിന്നവർ കയർ ഉയർത്തി പുറത്തെത്തിക്കുകയായിരുന്നു. ശുചിമുറിയിലേക്ക് പോകാൻ മാത്രമേ ഇവിടെ സ്ഥാപിച്ച ഗ്രിൽസ് തുറക്കാറുള്ളൂ.

കെട്ടിടത്തിൽ ജോലിചെയ്യുന്ന ഒരാൾ ശുചിമുറിയിൽ പോകാനായി ഗ്ലുസ് തുറന്നപ്പോഴാണ് കുട്ടികൾ ഈ വഴിയിലൂടെ ഓടി കയറിയത്. തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ എത്തിച്ച അമനെ പരിക്കൊന്നും ഇല്ലാത്തതിനാൽ വീട്ടിലേക്ക് കൊണ്ടുപോയി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/175621/a-student-miraculously-escaped-after-falling-into-a-well)