---
title: "യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ"
english_title: "rahul mankoottathil arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/175527/rahul-mankoottathil-arrested"
published_at: "2024-01-09T09:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659cbedc3d02d_news-card.jpg"
keywords: []
---

# യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ

> **Lead Summary:** **പത്തനംതിട്ട: **യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ. പത്തനംതിട്ടയിലെ വീട്ടിൽ നിന്നു കന്റോൺമെന്റ് പൊലീസാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. യൂത്ത് കോൺ​ഗ്രസിന്റെ സെക്രട്ടേറിയറ്റ് മാർച്ചുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. മാർച്ചിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് നേരത്തെ 24 യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ അറസ്റ്റിലായിരുന്നു. അറസ്റ്റിനു പിന്നാലെ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി രം​ഗത്തെത്തി.

## Article Content

**പത്തനംതിട്ട: **യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ. പത്തനംതിട്ടയിലെ വീട്ടിൽ നിന്നു കന്റോൺമെന്റ് പൊലീസാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. യൂത്ത് കോൺ​ഗ്രസിന്റെ സെക്രട്ടേറിയറ്റ് മാർച്ചുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. മാർച്ചിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് നേരത്തെ 24 യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ അറസ്റ്റിലായിരുന്നു. അറസ്റ്റിനു പിന്നാലെ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി രം​ഗത്തെത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/175527/rahul-mankoottathil-arrested)