---
title: "കോടികളുടെ വജ്രാഭരണ തട്ടിപ്പ് നടത്തിയ ജ്വല്ലറി ജീവനക്കാരൻ അറസ്റ്റിൽ"
english_title: "Jewelery employee arrested for swindling crores of diamond jewelery"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/17547/jewelery-employee-arrested-for-swindling-crores-of-diamond-jewelery"
published_at: "2021-12-23T20:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c48d3c39578_download (22).jpg"
keywords: []
---

# കോടികളുടെ വജ്രാഭരണ തട്ടിപ്പ് നടത്തിയ ജ്വല്ലറി ജീവനക്കാരൻ അറസ്റ്റിൽ

> **Lead Summary:** **കാസറഗോഡ്: **കോടികളുടെ വജ്രാഭരണ തട്ടിപ്പ് നടത്തിയ ജ്വല്ലറി ജീവനക്കാരൻ അറസ്റ്റിൽ. സുൽത്താൻ ഗോൾഡ് ജ്വല്ലറിയിൽ നിന്നും 2.88 കോടി രൂപയുടെ വജ്രാഭരണ ങ്ങൾ തട്ടിയെടുത്ത കേസിൽ മുഖ്യ പ്രതി അറസ്റ്റിൽ.

## Article Content

**കാസറഗോഡ്: **കോടികളുടെ വജ്രാഭരണ തട്ടിപ്പ് നടത്തിയ ജ്വല്ലറി ജീവനക്കാരൻ അറസ്റ്റിൽ. സുൽത്താൻ ഗോൾഡ് ജ്വല്ലറിയിൽ നിന്നും 2.88 കോടി രൂപയുടെ വജ്രാഭരണ ങ്ങൾ തട്ടിയെടുത്ത കേസിൽ മുഖ്യ പ്രതി അറസ്റ്റിൽ.

ജ്വല്ലറിയിലെ ജീവനക്കാരനായിരുന്ന കർണ്ണാടകബൺഡ്വാൾ സ്വദേശിയും ബി.സി.റോഡ് താളിപ്പടുപ്പ് ഹൗസിലെ അബ്ദുൾ ഖാദറി (30) നെയാണ് കാസറഗോഡ് ഡിവൈ.എസ്.പി. പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

തട്ടിപ്പിന് ശേഷം കാസറഗോഡു നിന്നും മുങ്ങിയ പ്രതി കർണാടകയിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് പോലീസ് പിടിയിലായത്. ജ്വല്ലറിയിൽ നിന്നും കവർന്ന ആഭരണങ്ങൾ വിവിധ ധനകാര്യ സ്ഥാപനത്തിൽ പണയപ്പെടുത്തിയതായി പോലീസ് കണ്ടെത്തി.

അന്വേഷണസംഘത്തിൽ കാസറഗോഡ് ഇൻസ്പെക്ടർ പി.അജിത്കുമാർ എസ്.ഐ.മാരായ ജനാർദ്ദനൻ, വിജയൻ മോഹനൻ രഞ്ജിത്ത്. സീനിയർ സിവിൽ പോലീസ് ഓഫീസർ രാജേഷ്, സി പി ഒ ശ്രീജിത്ത് ഡ്രൈവർ ഹൈദർ എന്നിവരും ഉണ്ടായിരുന്നു. 

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/17547/jewelery-employee-arrested-for-swindling-crores-of-diamond-jewelery)