---
title: "സീതി സാഹിബ് വിവാദം, സി പി എമ്മിനെതിരെ ശക്തമായ വെല്ലുവിളിയുമായി പി കെ സുബൈർ"
english_title: "Seethi Sahib controversy, PK Zubair with strong challenge against CPM"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/17544/seethi-sahib-controversy-pk-zubair-with-strong-challenge-against-cpm"
published_at: "2021-12-23T20:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c48b11c37d9_df18a60f-1bbe-45d7-b2bf-51b2a3b14bfc.jpg"
keywords: []
---

# സീതി സാഹിബ് വിവാദം, സി പി എമ്മിനെതിരെ ശക്തമായ വെല്ലുവിളിയുമായി പി കെ സുബൈർ

> **Lead Summary:** **തളിപ്പറമ്പ് : **തളിപ്പറമ്പിലെ പ്രശസ്തമായ സീതി സാഹിബ് ഹയർ സെക്കന്ററി സ്കൂളിന്റെ സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച് സി പി എം ഉന്നയിച്ച വിവാദത്തിനെ ശക്തമായി വെല്ലുവിളിച്ച് സ്കൂൾ മാനേജർ പി കെ സുബൈർ.

## Article Content

**തളിപ്പറമ്പ് : **തളിപ്പറമ്പിലെ പ്രശസ്തമായ സീതി സാഹിബ് ഹയർ സെക്കന്ററി സ്കൂളിന്റെ സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച് സി പി എം ഉന്നയിച്ച വിവാദത്തിനെ ശക്തമായി വെല്ലുവിളിച്ച് സ്കൂൾ മാനേജർ പി കെ സുബൈർ.

സ്കൂളിന്റെ ദൈന്യം ദിന ചെലവുകൾ ഉൾപ്പെടെയുള്ള സാമ്പത്തിക ഇടപാടുകളിൽ സിപിഎമ്മും തൽപരകക്ഷികളും അഴിമതിയായി പ്രചരിപ്പിക്കുന്നത് കേട്ടുകേൾവിയില്ലാത്തതും തരംതാണ പ്രവർത്തനവും ആണെന്ന് അദ്ദേഹം ആരോപിച്ചു.

സ്കൂളിന്റെ ബാങ്ക് അക്കൗണ്ട് എന്റെ പേരിൽ ഉണ്ടെന്നും കഴിഞ്ഞ എട്ടു വർഷത്തിനിടയിൽ ഏതെങ്കിലും ചെക്കിൽ ഒപ്പിട്ടു പണം പിൻവലിച്ചു എന്നു തെളിയിക്കാൻ ആരോപണമുന്നയിച്ച വരെ വെല്ലുവിളിക്കുന്നു, വർഷങ്ങളുടെ അധ്വാനം കൊണ്ട് നിരവധി മഹാ വ്യക്തിത്വങ്ങൾ തിരികെ പടുത്തുയർത്തിയ തളിപ്പറമ്പ്കാരുടെ അഭിമാനമായ സീതി സാഹിബ് ഹയർ സെക്കൻഡറി സ്കൂളിനെതിരെ വ്യാജവാർത്തകൾ ചമച്ച് തകർക്കാനുള്ള ബോധപൂർവ്വമായ ശ്രമത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സീതി സാഹിബ് ഹയർ സെക്കന്ററി സ്കൂൾ തളിപ്പറമ്പ് ജുമുഅത് പള്ളി ട്രസ്റ്റിനു കീഴിലുള്ള ഒരു പൊതുവിദ്യാലയമാണെന്നും അതിനാൽ സ്കൂളിന്റെ ബാങ്ക് അക്കൗണ്ട് കൈകാര്യം ചെയ്യുന്നത് ട്രസ്റ്റ്‌ നേരിട്ടാണെന്നും അദ്ദേഹം പത്ര സമ്മേളനത്തിൽ വെളിപ്പെടുത്തി.

മുസ്ലിം ലീഗ് വഖഫ് സംരക്ഷണ റാലിക്ക് ശേഷം വിളറിപൂണ്ട സി പി എം സംസ്ഥാന വ്യാപകമായി ലീഗ് നേതാക്കൾക്കെതിരെ നടത്തുന്ന വ്യാജ പ്രചാരണങ്ങളുടെ ഭാഗമാണ് ഇതും എന്നും അദ്ദേഹം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/17544/seethi-sahib-controversy-pk-zubair-with-strong-challenge-against-cpm)