---
title: "പയ്യന്നൂരിൽ ബസുകൾക്കിടയിൽപ്പെട്ട് ലോട്ടറി വില്പനക്കാരൻ മരിച്ചു"
english_title: "Lottery seller dies"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/175351/lottery-seller-dies"
published_at: "2024-01-08T11:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659b94419bf12_Untitled-2-web.jpg"
keywords: []
---

# പയ്യന്നൂരിൽ ബസുകൾക്കിടയിൽപ്പെട്ട് ലോട്ടറി വില്പനക്കാരൻ മരിച്ചു

> **Lead Summary:** **പയ്യന്നൂർ : **ലോട്ടറി വിൽപനക്കാരൻ പയ്യന്നൂർ കേളോത്തെ കെ.വി.രാഘവൻ ബസുകൾക്കിടയിൽപ്പെട്ട് മരണപ്പെട്ടു. പഴയ ബസ് സ്റ്റാൻറിൽ ഇന്ന് രാവിലെയാണ് അപകടം.

## Article Content

**പയ്യന്നൂർ : **ലോട്ടറി വിൽപനക്കാരൻ പയ്യന്നൂർ കേളോത്തെ കെ.വി.രാഘവൻ ബസുകൾക്കിടയിൽപ്പെട്ട് മരണപ്പെട്ടു. പഴയ ബസ് സ്റ്റാൻറിൽ ഇന്ന് രാവിലെയാണ് അപകടം.

പയ്യന്നുരിൽ നിന്ന് കക്കറ ഭാഗത്തേക്ക് പോകേണ്ട ശ്രീനിധി ബസ് ട്രാക്കിൽ വെക്കാനായി പിന്നോട്ടെടുക്കുമ്പോൾ രണ്ടു ബസുകൾക്കിടയിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ പയ്യന്നൂരിലെ സഹകരണ ആശുപത്രിയിലും . പിന്നീട് പരിയാരം മെഡിക്കൽ കോളേജിലേക്കും കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പയ്യന്നൂരിലെ ആദ്യ കാല ടാക്സി ഡ്രൈവറായിരുന്നു. ഭാര്യ: ശകുന്തള, മക്കൾ: പുരുഷോത്തമൻ, ലതിക , സജിന.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/175351/lottery-seller-dies)