---
title: "മാട്ടൂൽ പഞ്ചായത്ത്‌ എസ്ടിയു സ്വതന്ത്ര മോട്ടോർ തൊഴിലാളി യൂണിയന്റെ ഓഫീസ് മടക്കരയിൽ ഉത്ഘാടനം ചെയ്തു"
english_title: "STU office "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/175225/stu-office"
published_at: "2024-01-07T18:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659a9b3439dfe_IMG-20240107-WA0127.jpg"
keywords: []
---

# മാട്ടൂൽ പഞ്ചായത്ത്‌ എസ്ടിയു സ്വതന്ത്ര മോട്ടോർ തൊഴിലാളി യൂണിയന്റെ ഓഫീസ് മടക്കരയിൽ ഉത്ഘാടനം ചെയ്തു

> **Lead Summary:** തൊഴിലിടങ്ങളിൽ ശാന്തിയും സൗഹൃദവും പടർത്തി തൊഴിലാളി അവകാശങ്ങൾ നേടിയെടുത്ത പ്രസ്ഥാനമാണ് എസ്ടിയു എന്ന് മാട്ടൂൽ പഞ്ചായത്ത്‌ മുസ്ലിം ലീഗ് പ്രസിഡന്റ് നസീർ ബി മാട്ടൂൽ പറഞ്ഞു.

## Article Content

തൊഴിലിടങ്ങളിൽ ശാന്തിയും സൗഹൃദവും പടർത്തി തൊഴിലാളി അവകാശങ്ങൾ നേടിയെടുത്ത പ്രസ്ഥാനമാണ് എസ്ടിയു എന്ന് മാട്ടൂൽ പഞ്ചായത്ത്‌ മുസ്ലിം ലീഗ് പ്രസിഡന്റ് നസീർ ബി മാട്ടൂൽ പറഞ്ഞു.

മാട്ടൂൽ പഞ്ചായത്ത്‌ എസ്ടിയു സ്വതന്ത്ര മോട്ടോർ തൊഴിലാളി യൂണിയന്റെ ഓഫീസ് മടക്കരയിൽ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു നസീർ ബി മാട്ടൂൽ.

പഞ്ചായത്ത്‌ എസ്ടിയു സ്വതന്ത്ര മോട്ടോർ തൊഴിലാളി യൂണിയൻ പഞ്ചായത്ത്‌ പ്രസിഡന്റ് സകരിയ.എസ് വി അധ്യക്ഷത വഹിച്ചു.മാട്ടൂൽ പഞ്ചായത്ത്‌ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി വിപികെ.അബ്ദുൽ സലാം സംഘടനയിൽ പുതുതായി ചേരുന്നവർക്കുള്ള അംഗത്വം വിതരണം ചെയ്തു. എസ്ടിയു മോട്ടോർ ജില്ലാ വൈസ് പ്രസിഡന്റ് ഇ സജീർ ,എസ്ടിയു സ്വതന്ത്ര മോട്ടോർ തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി അബ്ദുൾറാസിഖ് മടക്കര, നുസ്റത്തുൽ മസ്സാക്കിൻ സംഘം വർക്കിംഗ് പ്രസിഡണ്ട് സി ജബ്ബാർ ഹാജി,മുസ്ലിം ലീഗ് നേതാക്കളായ പി ഖാലിദ്, എൻപി അബൂബക്കർ, ടി സുലൈമാൻ, ടിയംവി അബൂബക്കർ ഹാജി, യൂത്ത് ലീഗ് പഞ്ചായത്ത്‌ സെക്രട്ടറി ഷബീർ മടക്കര, എസ്ടിയു സ്വതന്ത്ര മോട്ടോർ തൊഴിലാളി യൂണിയൻ പഞ്ചായത്ത് ട്രഷറർ ജലാൽ.എംകെ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/175225/stu-office)