---
title: "അൺ ഓർഗനൈസ്ഡ് വർക്കേഴ്സ് ആൻഡ് എംപ്ലോയീസ് കോൺഗ്രസ് കണ്ണൂർ ജില്ലാ കൺവെൻഷൻ സംഘടിപ്പിച്ചു"
english_title: "Unorganized Workers and Employees Congress"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/175068/unorganized-workers-and-employees-congress"
published_at: "2024-01-06T20:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65996ee7487cf_news-card.jpg"
keywords: []
---

# അൺ ഓർഗനൈസ്ഡ് വർക്കേഴ്സ് ആൻഡ് എംപ്ലോയീസ് കോൺഗ്രസ് കണ്ണൂർ ജില്ലാ കൺവെൻഷൻ സംഘടിപ്പിച്ചു

> **Lead Summary:** രാജ്യത്ത് സാധാരണക്കാർക്കും തൊഴിലാളികൾക്കും ജീവിക്കാൻ പറ്റാത്ത സാഹചര്യമാണ് രാജ്യത്ത് നിലനിൽക്കുന്നത് എന്നും, വിലക്കയറ്റം കൊണ്ട് ജനങ്ങൾ പൊറുതിമുട്ടിയിട്ടും കേന്ദ്ര സംസ്ഥാനസർക്കാർ യാതൊന്നും ചെയ്യുന്നില്ല എന്നും അൺ ഓർഗനൈസ്ഡ് വർക്കേഴ്സ് ആൻഡ് എംപ്ലോയീസ് കോൺഗ്രസ് അഖിലേന്ത്യ സെക്രട്ടറി അഡ്വ: അനിൽ ബോസ് അഭിപ്രായപ്പെട്ടു. അൺ ഓർഗനൈസ് വർക്ക് ആൻഡ് എംപ്ലോയീസ് കോൺഗ്രസ് കണ്ണൂർ ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

രാജ്യത്ത് സാധാരണക്കാർക്കും തൊഴിലാളികൾക്കും ജീവിക്കാൻ പറ്റാത്ത സാഹചര്യമാണ് രാജ്യത്ത് നിലനിൽക്കുന്നത് എന്നും, വിലക്കയറ്റം കൊണ്ട് ജനങ്ങൾ പൊറുതിമുട്ടിയിട്ടും കേന്ദ്ര സംസ്ഥാനസർക്കാർ യാതൊന്നും ചെയ്യുന്നില്ല എന്നും അൺ ഓർഗനൈസ്ഡ് വർക്കേഴ്സ് ആൻഡ് എംപ്ലോയീസ് കോൺഗ്രസ് അഖിലേന്ത്യ സെക്രട്ടറി അഡ്വ: അനിൽ ബോസ് അഭിപ്രായപ്പെട്ടു. അൺ ഓർഗനൈസ് വർക്ക് ആൻഡ് എംപ്ലോയീസ് കോൺഗ്രസ് കണ്ണൂർ ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ പ്രസിഡന്റ്‌ നൗഷാദ് ബ്ലാത്തൂർ അധ്യക്ഷത വഹിച്ചു, മൈനോറിറ്റി കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ NR മായൻ മുഖ്യപ്രഭാഷണം നടത്തി, സന്ദീപ് പാണപ്പുഴ, ജി ബാബു, അനസ് നമ്പുറം,ബിജു പി കുറ്റ്യാട്ടൂർ,മാവില പത്മനാഭൻ, ഓമന മോഹൻദാസ്, സതീവൽസൻ, ജിജോ അറക്കൽ, എന്നിവർ പ്രസംഗിച്ചു,

ശ്രീജേഷ് സ്റിയാ സ്വാഗതവും പി വി മനോജ് നന്ദിയും പറഞ്ഞു. ചടങ്ങിൽ അൺ ഓർഗനൈസ്ഡ് വർക്കേഴ്സ് ആൻഡ് എംപ്ലോയീസ് കോൺഗ്രസ് കണ്ണൂർ നിയോജക മണ്ഡലം കമ്മിറ്റി ചുമതല ഏറ്റെടുത്തു. രാഹുൽ ഗാന്ധിയോടൊപ്പം ഭാരത് യാത്ര നടത്തിയ അനിൽ ബോസിനെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/175068/unorganized-workers-and-employees-congress)