---
title: "100 കോടിയോളം രൂപ വിലമതിക്കുന്ന ഭൂമി തട്ടിപ്പു കേസിൽ മുഖ്യ പ്രതി പിടിയിൽ"
english_title: "The main accused in a land scam worth Rs 100 crore has been arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/17506/the-main-accused-in-a-land-scam-worth-rs-100-crore-has-been-arrested"
published_at: "2021-12-23T14:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c4404f46b17_news card-Recovered.jpg"
keywords: []
---

# 100 കോടിയോളം രൂപ വിലമതിക്കുന്ന ഭൂമി തട്ടിപ്പു കേസിൽ മുഖ്യ പ്രതി പിടിയിൽ

> **Lead Summary:** 100 കോടിയോളം രൂപ വിലമതിക്കുന്ന ഭൂമി തട്ടിപ്പു കേസിൽ മുഖ്യ പ്രതി പിടിയിൽ.

## Article Content

100 കോടിയോളം രൂപ വിലമതിക്കുന്ന ഭൂമി തട്ടിപ്പു കേസിൽ മുഖ്യ പ്രതി പിടിയിൽ.

എറണാകുളത്തുവെച്ച് തളിപ്പറമ്പ് ഡിവൈഎസ്പി ടി കെ രത്നകുമാറിന്റെ സ്ക്വഡിലെ എസ് ഐ എ. പ്രേമരാജന്റെ നേതൃത്വത്തിലാണ് പിടികൂടിയത്.

കാലിക്കടവ് സ്വദേശിയും ഇപ്പോൾ എറണാകുളത്ത് താമസക്കാരനുമായ മുത്തലിബ് ആണ് പിടിയിലായത്.

തുമ്പശ്ശേരി എസ്റ്റേറ്റിന്റെ മിച്ചഭൂമിയാണ് വ്യാജരേഖ ചമച്ച് മുത്തലിബ്ത ട്ടിയെടുത്തത്. 2016,17ലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.

 2016ഇൽ റോസ് മേരി എന്നയാൾക്ക്അ വകാശപ്പെട്ട 7.5 ഏക്കർ സ്ഥലവും 2017 ൽ ഫിലിപ്പോസ് തോമസിന്റെ പവർ ഓഫ് അറ്റോണി ഉപയോഗിച്ച് റോസ്മേരിയുടെ ബന്ധു ടിഎം തോമസിനെ പേരിലുണ്ടായിരുന്ന 8.45 ഏക്കർ സ്ഥലവും മുത്തലിബ്,അബ്ദുൽ സത്താർ എന്നിവർ വ്യാജരേഖയുണ്ടാക്കി തങ്ങളുടെ ബന്ധുക്കളെയും മറ്റും പേരിലേക്ക് മാറ്റുകയായിരുന്നു

. കേസിൽ ആകെ 13 പ്രതികളാണുണ്ടായിരുന്നത്.അതിൽ മുത്തലിബ് ഒഴികെ എല്ലാ പ്രതികളെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മുത്തലിബ്കൂ ടി പിടിയിലായതോടെ കേസിലെ മുഴുവൻ പ്രതികളും അറസ്റ്റിലായി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/17506/the-main-accused-in-a-land-scam-worth-rs-100-crore-has-been-arrested)