---
title: "സംസ്ഥാന സ്കൂൾ കലോത്സവം: മൂന്നാം ദിനത്തിൽ കണ്ണൂർ ജില്ല മുന്നിൽ, കോഴിക്കോട് രണ്ടാമത്"
english_title: "State School Arts Festival: Kannur district leads on third day"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/175040/state-school-arts-festival-kannur-district-leads-on-third-day"
published_at: "2024-01-06T19:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659958d940450_news-card.jpg"
keywords: []
---

# സംസ്ഥാന സ്കൂൾ കലോത്സവം: മൂന്നാം ദിനത്തിൽ കണ്ണൂർ ജില്ല മുന്നിൽ, കോഴിക്കോട് രണ്ടാമത്

> **Lead Summary:** **കൊല്ലം:** കൊല്ലത്ത് നടക്കുന്ന 62ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കണ്ണൂര്‍ ജില്ല മുന്നേറ്റം തുടരുന്നു. മൂന്നാംദിനമായ ശനിയാഴ്ച വൈകീട്ട് നാല് വരെയുള്ള മത്സരഫലം പുറത്തുവന്നപ്പോള്‍ 537 പോയിന്റുമായാണ് സ്വര്‍ണക്കപ്പിനായുള്ള പോരാട്ടത്തില്‍ കണ്ണൂര്‍ ജില്ല മുന്നേറുന്നത്. 528 പോയിന്റുമായി നിലവിലെ ജേതാക്കളായ കോഴിക്കോടാണ് രണ്ടാമത്.

## Article Content

**കൊല്ലം:** കൊല്ലത്ത് നടക്കുന്ന 62ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കണ്ണൂര്‍ ജില്ല മുന്നേറ്റം തുടരുന്നു. മൂന്നാംദിനമായ ശനിയാഴ്ച വൈകീട്ട് നാല് വരെയുള്ള മത്സരഫലം പുറത്തുവന്നപ്പോള്‍ 537 പോയിന്റുമായാണ് സ്വര്‍ണക്കപ്പിനായുള്ള പോരാട്ടത്തില്‍ കണ്ണൂര്‍ ജില്ല മുന്നേറുന്നത്. 528 പോയിന്റുമായി നിലവിലെ ജേതാക്കളായ കോഴിക്കോടാണ് രണ്ടാമത്.

പാലക്കാട് 526 പോയിന്റുമായി മൂന്നാമതും, തൃശൂരും ആതിഥേയരായ കൊല്ലവും 511 വീതം പോയിന്റ് നേടി നാലാം സ്ഥാനത്തുമുണ്ട്. മലപ്പുറം 496, എറണാകുളം 494, ആലപ്പുഴ 477, തിരുവനന്തപുരം 467, കാസര്‍കോട് 463, കോട്ടയം 454, വയനാട് 434, പത്തനംതിട്ട 408, ഇടുക്കി 390 എന്നിങ്ങനെയാണ് മറ്റ് ജില്ലകളുടെ പോയിന്റ് നില.

ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 266 പോയിന്റുമായി കണ്ണൂരാണ് മുന്നില്‍. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലും കണ്ണൂര്‍ തന്നെയാണ് മുന്നിലുള്ളത് 271 പോയിന്റ്. 24 വേദികളിലാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്. കൊല്ലം ആശ്രാമം മൈതാനത്ത് ഒരുക്കിയ ‘ഒ.എന്‍.വി സ്മൃതി’യാണ് പ്രധാനവേദി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/175040/state-school-arts-festival-kannur-district-leads-on-third-day)