---
title: "എസ് ആർ അസോസിയേറ്റിന്റെ തൊഴിൽ നിഷേധം : ചുമട്ടു തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ സ്ഥാപനത്തിന് മുന്നിൽ അനിശ്ചിത കാല സമരം"
english_title: "Denial of employment by SR Associates: Indefinite strike in front of the establishment led by the Heavy Workers Union"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/17503/denial-of-employment-by-sr-associates-indefinite-strike-in-front-of-the-establishment-led-by-the-heavy-workers-union"
published_at: "2021-12-23T14:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c43aa798a30_31c2ea1b-2828-407a-acf2-8b5897773acb.jpg"
keywords: []
---

# എസ് ആർ അസോസിയേറ്റിന്റെ തൊഴിൽ നിഷേധം : ചുമട്ടു തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ സ്ഥാപനത്തിന് മുന്നിൽ അനിശ്ചിത കാല സമരം

> **Lead Summary:** **മാതമംഗലം: ** എസ് ആർ അസോസിയേറ്റ് എന്ന സ്ഥാപനത്തിൻ്റെ തൊഴിൽ നിഷേധത്തിനെതിരെ മാതമംഗലത്ത് ചുമട്ട് തൊഴിലാളി യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ സ്ഥാപനത്തിന് മുന്നിൽ അനിശ്ചിതകാല സമരം ആരംഭിച്ചു.

## Article Content

**മാതമംഗലം: ** എസ് ആർ അസോസിയേറ്റ് എന്ന സ്ഥാപനത്തിൻ്റെ തൊഴിൽ നിഷേധത്തിനെതിരെ മാതമംഗലത്ത് ചുമട്ട് തൊഴിലാളി യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ സ്ഥാപനത്തിന് മുന്നിൽ അനിശ്ചിതകാല സമരം ആരംഭിച്ചു.

സമരത്തിന് മൂന്നോടിയായി മാതമംഗലം ബസാറിൽ ചുമട്ട് തൊഴിലാളികളുടെ പ്രകടനവും നടന്നു. അനിശ്ചിതകാല സമരത്തിൻ്റെ ഉദ്ഘാടനം ചുമട്ട് തൊഴിലാളി യൂണിയൻ കണ്ണൂർ ജില്ലാ സെക്രട്ടറി പി വി കുഞ്ഞപ്പൻ നിർവഹിച്ചു.

വ്യാപാരി സമൂഹവും തൊഴിലാളികളും പരസ്പര സൗഹൃദത്തോടെ കഴിയുന്ന മാതമംഗലത്ത് എസ് ആർ അസോസിയേറ്റ് എന്ന സ്ഥാപനം ചുമട്ട് തൊഴിലാളികൾക്ക് തൊഴിൽ നിഷേധിക്കുന്നത് തൊഴിൽ ചെയ്ത് ജീവിക്കുവാനുള്ള തൊഴിലാളികളുടെ അവകാശത്തോടുള്ള വെല്ലുവിളിയാണെന്നും, പ്രശ്ന പരിഹാരം ഉണ്ടാകാത്ത പക്ഷം സമരം കൂടുതൽ ശക്തമാക്കുമെന്നു സമരം ഉദ്ഘാടനം ചെയ്ത പി വി കുഞ്ഞപ്പൻ പറഞ്ഞു.

ചുമട്ട് തൊഴിലാളി യൂണിയൻ ഏരിയാ പ്രസിഡൻ്റ് കെ എം ഷാജി അധ്യക്ഷത വഹിച്ചു.സിഐടിയു ഏരിയാ സെക്രട്ടറി എംവി ദാമോദരൻ,ചുമട്ട് തൊഴിലാളി യൂണിയൻ മാതമംഗലം ഡിവിഷൻ പ്രസിഡൻ്റ് പി വി ശങ്കരൻ, കെ ദാമോദരൻ, കെ സരിത,കെ വി രവി, കെ പദ്മനാഭൻ മാസ്റ്റർ, സി ഐ ടി യു എരിയാ സെക്രട്ടറി പ്രകാശൻ ,ആശാ വർക്കേർസ് യൂണിയൻ സംസ്ഥാന കമ്മിറ്റി മെമ്പർ രജനി മോഹൻ, സമര സഹായ കമ്മിറ്റി സെക്രട്ടറി കെ അബ്ദുള്ള മാസ്റ്റർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/17503/denial-of-employment-by-sr-associates-indefinite-strike-in-front-of-the-establishment-led-by-the-heavy-workers-union)