---
title: "കഞ്ചാവും പുകയില ഉൽപ്പന്നങ്ങളും വിൽപ്പന നടത്തിയ വ്യാപാരി എക്സൈസ് പിടിയിൽ"
english_title: "Excise officer arrested for selling cannabis and tobacco products"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/17502/excise-officer-arrested-for-selling-cannabis-and-tobacco-products"
published_at: "2021-12-23T14:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c4388cb6445_download (13).jpg"
keywords: []
---

# കഞ്ചാവും പുകയില ഉൽപ്പന്നങ്ങളും വിൽപ്പന നടത്തിയ വ്യാപാരി എക്സൈസ് പിടിയിൽ

> **Lead Summary:** **പേരാവൂർ: **മണത്തണ ടൗണിൽ മലയോര ഹൈവേ ജങ്ഷന് എതിർവശം പച്ചക്കറിക്കടയുടെ മറവിൽ കഞ്ചാവും ഹാൻസും വില്പന നടത്തുന്ന യുവാവിനെ പേരാവൂർ എക്സൈസ് പിടികൂടി.

## Article Content

**പേരാവൂർ: **മണത്തണ ടൗണിൽ മലയോര ഹൈവേ ജങ്ഷന് എതിർവശം പച്ചക്കറിക്കടയുടെ മറവിൽ കഞ്ചാവും ഹാൻസും വില്പന നടത്തുന്ന യുവാവിനെ പേരാവൂർ എക്സൈസ് പിടികൂടി.

‘വെജ് 4 യു’ എന്ന പച്ചകറി കട ഉടമ മണത്തണ കോട്ടക്കുന്നിലെ എസ്. ജി.ഷാജി എന്നയാളെയാണ് 255 ഗ്രാം കഞ്ചാവും 260 ഗ്രാം പുകയില ഉത്പന്നങ്ങളുമായി ബുധനാഴ്ച രാത്രി പത്തു മണിയോടെ പേരാവൂർ എക്സൈസ് പിടികൂടിയത്.

വിദ്യാർത്ഥികൾക്കും യുവാക്കൾക്കുമിടയിൽ ചില്ലറ വില്പന നടത്തുന്നതിനായി ചെറിയ പ്ലാസ്റ്റിക് പായ്ക്കറ്റുകളിലായി സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെടുത്തത്.എക്സൈസ് ഇൻസ്പെക്ടർ എ.കെ.വിജേഷും സംഘവും നടത്തിയ പരിശോധനയിലാണ് കഞ്ചാവും ഹാൻസും കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/17502/excise-officer-arrested-for-selling-cannabis-and-tobacco-products)