---
title: "താവം മേൽപ്പാലം അറ്റകുറ്റപ്പണി മന്തഗതിയിൽ, ബസ്സുകൾ സർവീസ് നിർത്തി, പ്രതിഷേധം വ്യാപകം"
english_title: "Tawam flyover repairs delayed, buses halted, protests spread"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/17500/tawam-flyover-repairs-delayed-buses-halted-protests-spread"
published_at: "2021-12-23T14:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c4373e37cee_3520c294-0552-4854-8238-6f0b82a1dc18.jpg"
keywords: []
---

# താവം മേൽപ്പാലം അറ്റകുറ്റപ്പണി മന്തഗതിയിൽ, ബസ്സുകൾ സർവീസ് നിർത്തി, പ്രതിഷേധം വ്യാപകം

> **Lead Summary:** പഴയങ്ങാടി താവം റെയിൽവേ മേൽപ്പാലം അറ്റകുറ്റപ്പണി ആരംഭിച്ചതോടെ പഴയങ്ങാടി ഭാഗത്തേക്കുള്ള ബസ്സുകൾ താവത്ത് ഓട്ടം നിർത്തി.ഇതോടെ ഏറെ ദുരിദത്തിലായിരിക്കുകയാണ് യാത്രക്കാർ .

## Article Content

പഴയങ്ങാടി താവം റെയിൽവേ മേൽപ്പാലം അറ്റകുറ്റപ്പണി ആരംഭിച്ചതോടെ പഴയങ്ങാടി ഭാഗത്തേക്കുള്ള ബസ്സുകൾ താവത്ത് ഓട്ടം നിർത്തി.ഇതോടെ ഏറെ ദുരിദത്തിലായിരിക്കുകയാണ് യാത്രക്കാർ .

പാലത്തിനടിയിലൂടെ ഒരു കിലോമീറ്റർ സഞ്ചരിച്ച് വേണം പഴയങ്ങാടിയിൽ എത്താൻ .റെയിൽവേ പാളം മുറിച്ച് കടന്നാണ് യാത്രക്കാർ സഞ്ചരിക്കുന്നത്. ട്രയിൻ വരുന്നത് മനസ്സിലാക്കാൻ യാതൊരു സിഗ്നലും ഇവിടെ ഇല്ല. മിക്കപ്പോഴും ട്രയിൻ കടന്നു വരുന്നത് യാത്രക്കാരുടെ ശ്രദ്ധയിൽപ്പെടുന്നില്ല.

ഇത് അപകടങ്ങൾക്ക് കാരണമാകും .തെരുവ് വിളക്ക് ഇല്ലാത്തതിനാൽ രാത്രികാലങ്ങളിൽ ഇതു വഴിയുള്ള യാത്ര ദുരിതം ഇരട്ടിയാക്കുന്നു. ഫൂട്ട് ഓവർ ബ്രിഡ്ജ് ഉണ്ടെങ്കിലും ഇവിടം കാട് മൂടിയ അവസ്ഥയാണ്. ജനങ്ങളുടെ യാത്രാദുരിതം അവസാനിപ്പിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

വേഗത്തിൽ പൂർത്തിയാക്കേണ്ട പ്രവൃത്തി വൈകിപ്പിക്കുകയാണെന്നും ആക്ഷേപം ഉണ്ട്. അധികൃതരുടെ അനാസ്ഥയിൽ വ്യാപക പ്രതിഷേധം ഉയരുകയാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/17500/tawam-flyover-repairs-delayed-buses-halted-protests-spread)