---
title: "മാലിന്യക്കൂമ്പാരം വൃത്തിയാക്കി, മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടിയുമായി തളിപ്പറമ്പ് നഗരസഭ"
english_title: "Taliparamba municipality has taken stern action against those who cleaned up the garbage dumps and dumped waste"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/17497/taliparamba-municipality-has-taken-stern-action-against-those-who-cleaned-up-the-garbage-dumps-and-dumped-waste"
published_at: "2021-12-23T13:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c4373e9a11f_site banner.jpg"
keywords: []
---

# മാലിന്യക്കൂമ്പാരം വൃത്തിയാക്കി, മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടിയുമായി തളിപ്പറമ്പ് നഗരസഭ

> **Lead Summary:** **തളിപ്പറമ്പ്:** തളിപ്പറമ്പ മെയിൻ റോഡിൽ തൗഹീദ് മസ്ജിദിന് സമീപം സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് കുന്നുകൂടിയ മാലിന്യങ്ങൾ ജനകീയ സമിതി യുടെ നേതൃത്വത്തിൽ ജെസിബി ഉപയോഗിച്ച് വൃത്തിയാക്കി.

## Article Content

**തളിപ്പറമ്പ്:** തളിപ്പറമ്പ മെയിൻ റോഡിൽ തൗഹീദ് മസ്ജിദിന് സമീപം സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് കുന്നുകൂടിയ മാലിന്യങ്ങൾ ജനകീയ സമിതി യുടെ നേതൃത്വത്തിൽ ജെസിബി ഉപയോഗിച്ച് വൃത്തിയാക്കി.

നഗരസഭ ചെയർപേർസൺ മുർഷിദ കൊങ്ങായി,സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.പി.മുഹമ്മദ് നിസാർ,നഫീസ ബീവി, നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരായ സൂരജ്,അബ്ദു റഹ്മാൻ, സുബൈർ സൂപ്പർ വിഷൻ, എം.പി.നിസാമുദ്ധീൻ, ഇസ്മയിൽ എന്നിവർ നേതൃത്വം നൽകി.

നഗരസഭ ഹരിത കർമ്മ സേനയുടെ സഹകരണത്തോടെ പ്ലാസ്റ്റിക്,പേപ്പർ മാലിന്യങ്ങൾ വേർതിരിച്ച് നീക്കം ചെയ്തു. ഇവിടെ സ്ഥിരമായി മാലിന്യങ്ങൾ നിക്ഷേപിക്കുന്ന മുപ്പതോളം കടക്കാരെ കണ്ടെത്തിയിട്ടുണ്ട് അവർക്ക് നോട്ടീസ് നൽകി പിഴ ഈടാക്കാൻ നഗരസഭ തീരുമാനിച്ചു.

അതു പോലെ സ്ഥലം ഉടമളെ കണ്ടെത്തി സ്ഥലം വൃത്തിയായി സൂക്ഷിക്കാൻ ആവശ്യപ്പെടാനും തീരുമാനിച്ചു. തളിപ്പറമ്പിന്റെ പല മുക്കിലും മൂലയിലും ഇത്തരം മാലിന്യശേഖരം കണ്ടെത്തിയിട്ടുണ്ട് മാലിന്യ നിക്ഷേപകർക്കെതിരെ കർശ്ശന നടപടിയെടുക്കാൻ നഗരസഭ ഒരുങ്ങി കഴിഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/17497/taliparamba-municipality-has-taken-stern-action-against-those-who-cleaned-up-the-garbage-dumps-and-dumped-waste)