---
title: "'എം വിജിൻ എം എൽ എയെ അപമാനിച്ചു', കണ്ണൂർ ടൌൺ എസ് ഐക്ക് വീഴ്ച്ച പറ്റിയെന്ന് അന്വേഷണറിപ്പോർട്ട്"
english_title: "investigation report"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/174896/investigation-report"
published_at: "2024-01-06T09:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6598d3beaaa77_news-card.jpg"
keywords: []
---

# 'എം വിജിൻ എം എൽ എയെ അപമാനിച്ചു', കണ്ണൂർ ടൌൺ എസ് ഐക്ക് വീഴ്ച്ച പറ്റിയെന്ന് അന്വേഷണറിപ്പോർട്ട്

> **Lead Summary:** **കണ്ണൂർ: **എം.എൽ.എയെ അപമാനിച്ചെന്ന പരാതിയിൽ കണ്ണൂർ ടൗൺ എസ്.ഐക്കെതിരെ അന്വേഷണ റിപ്പോർട്ട്. എസ്.ഐ പി.പി ഷമീലിന്റെ ഭാഗത്ത് വീഴ്ച പറ്റിയെന്ന് കണ്ണൂർ എ.സി.പി കമ്മിഷണർക്ക് റിപ്പോർട്ട് നൽകി. എസ്.ഐക്കെതിരെ ഇന്നു നടപടിയുണ്ടായേക്കും. എസ്.ഐ പി.പി ഷമീൽ അനാവശ്യ പ്രകോപനം സൃഷ്ടിച്ചെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

## Article Content

**കണ്ണൂർ: **എം.എൽ.എയെ അപമാനിച്ചെന്ന പരാതിയിൽ കണ്ണൂർ ടൗൺ എസ്.ഐക്കെതിരെ അന്വേഷണ റിപ്പോർട്ട്. എസ്.ഐ പി.പി ഷമീലിന്റെ ഭാഗത്ത് വീഴ്ച പറ്റിയെന്ന് കണ്ണൂർ എ.സി.പി കമ്മിഷണർക്ക് റിപ്പോർട്ട് നൽകി. എസ്.ഐക്കെതിരെ ഇന്നു നടപടിയുണ്ടായേക്കും. എസ്.ഐ പി.പി ഷമീൽ അനാവശ്യ പ്രകോപനം സൃഷ്ടിച്ചെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

എം.എൽ.എയുടെ പ്രോട്ടോക്കോളുകൾ ലംഘിച്ച് അനാവശ്യമായി പ്രകോപനമുണ്ടാക്കി. കേരള ഗവ. നഴ്‌സസ് അസോസിയേഷൻ(കെ.ജി.എൻ.എ) മാർച്ചിൽ സുരക്ഷയൊരുക്കുന്നതിൽ പൊലീസ് വീഴ്ചയുണ്ടായെന്നും റിപ്പോർട്ടുണ്ട്. മാർച്ചുമായി ബന്ധപ്പെട്ട് ഒരു തരത്തിലുള്ള സുരക്ഷാക്രമീകരണങ്ങളും എസ്.ഐ ഏർപ്പെടുത്തിയില്ല. സ്ത്രീകൾ പങ്കെടുക്കുന്ന മാർച്ചിലേക്ക് ആവശ്യത്തിന് വനിതാ പൊലീസിനെ അയക്കേണ്ടിയിരുന്നു. എന്നാൽ, സ്ഥലത്തേക്ക് ഒറ്റ വനിതാ പൊലീസുകാരെയും അയക്കാൻ ഡ്യൂട്ടി നിശ്ചയിച്ച ഓഫിസർ തയാറായില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/174896/investigation-report)