---
title: "എക്സൈസ് റെയ്ഡിൽ വീട്ടിൽ സൂക്ഷിച്ചു വെച്ച ചാരായവും ഉടമസ്ഥൻ ഇല്ലാത്ത നിലയിൽ വാഷും കണ്ടെടുത്തു"
english_title: "excise raid"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/174887/excise-raid"
published_at: "2024-01-06T08:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6598c3c6d4def_news-card.jpg"
keywords: []
---

# എക്സൈസ് റെയ്ഡിൽ വീട്ടിൽ സൂക്ഷിച്ചു വെച്ച ചാരായവും ഉടമസ്ഥൻ ഇല്ലാത്ത നിലയിൽ വാഷും കണ്ടെടുത്തു

> **Lead Summary:** ശ്രീകണ്ഠാപുരം എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ പി.ആർ. സജീവിന്റെ നേതൃത്വത്തിൽ പയ്യാവൂർ, പൈസക്കിരി, കാഞ്ഞിരക്കൊല്ലി - ചിറ്റാരി ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ കാഞ്ഞിരക്കൊല്ലി- ചിറ്റാരി പ്രദേശം കേന്ദ്രികരിച്ച് കാലങ്ങളായി വാറ്റുചാരായം വില്പന നടത്തിവന്ന കാഞ്ഞിരക്കൊല്ലി-ചിറ്റാരി സ്വദേശിയായ കണ്ണാ വീട്ടിൽ ഉണ്ണി എന്ന അനൂപ് കെ.കെ എന്നയാളുടെ വീട്ടിൽ സൂക്ഷിച്ച്‌ വെച്ച 2.500 ലിറ്റർ ചാരായം കണ്ടെടുത്തു.

## Article Content

ശ്രീകണ്ഠാപുരം എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ പി.ആർ. സജീവിന്റെ നേതൃത്വത്തിൽ പയ്യാവൂർ, പൈസക്കിരി, കാഞ്ഞിരക്കൊല്ലി - ചിറ്റാരി ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ കാഞ്ഞിരക്കൊല്ലി- ചിറ്റാരി പ്രദേശം കേന്ദ്രികരിച്ച് കാലങ്ങളായി വാറ്റുചാരായം വില്പന നടത്തിവന്ന കാഞ്ഞിരക്കൊല്ലി-ചിറ്റാരി സ്വദേശിയായ കണ്ണാ വീട്ടിൽ ഉണ്ണി എന്ന അനൂപ് കെ.കെ എന്നയാളുടെ വീട്ടിൽ സൂക്ഷിച്ച്‌ വെച്ച 2.500 ലിറ്റർ ചാരായം കണ്ടെടുത്തു.

ഉണ്ണി എന്ന അനൂപിനെ അബ്കാരി കേസെടുത്തു. പ്രതി തത്സമയം സംഭവ സ്ഥലത്ത് നിന്ന് മാറിക്കളഞ്ഞതിനാൽ അറസ്റ്റ് ചെയ്യാൻ സാധിച്ചിട്ടില്ല.

ചിറ്റാരി ചീരമറ്റം തോട്ടുചാൽ കേന്ദ്രീകരിച്ച് നടത്തിവന്ന വാറ്റു കേന്ദ്രവും താൽക്കാലിക ഷെഡും തകർത്ത് ഉടമസ്ഥൻ ഇല്ലാത്ത നിലയിൽ കാണപ്പെട്ട ഏകദേശം 85 ലിറ്റർ വാഷ് കണ്ടെടുത്തു. പ്രതിയെക്കുറിച്ച് അന്വേഷിച്ചുവരുന്നു.

റെയ്ഡിൽ ഗ്രേഡ് പ്രിവന്റീവ് ഓഫീസർ പി.എ. രഞ്ചിത്ത്കുമാർ സിവിൽ എക്സൈസ് ഓഫീസർമാരായ പി. ഷിബു, അഖിൽജോസ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ പി.കെ. മല്ലിക ഡ്രൈവർ പുരുഷോത്തമൻ എന്നിവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/174887/excise-raid)