---
title: "വെളിച്ചെണ്ണ വാങ്ങാൻ കൊപ്രക്കടയിലെത്തിയ അജ്ഞാതൻ 10000 രൂപ കവർന്നു"
english_title: "theft"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/174846/theft"
published_at: "2024-01-05T21:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6598212d1850f_news-card.jpg"
keywords: []
---

# വെളിച്ചെണ്ണ വാങ്ങാൻ കൊപ്രക്കടയിലെത്തിയ അജ്ഞാതൻ 10000 രൂപ കവർന്നു

> **Lead Summary:** ഇരിണാവ് മടക്കരയിൽ വെളിച്ചെണ്ണ വാങ്ങാൻ കൊപ്രക്കടയിൽ എത്തിയ അജ്ഞാതൻ സ്ഥാപനത്തിലെ 10000 രൂപ മോഷ്ടിച്ച് രക്ഷപ്പെട്ടു മടക്കര എകെജി മന്ദിരത്തിന് സമീപം ഭരതൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള കൊപ്രക്കടയിലാണ് മോഷണം നടന്നത്.

## Article Content

ഇരിണാവ് മടക്കരയിൽ വെളിച്ചെണ്ണ വാങ്ങാൻ കൊപ്രക്കടയിൽ എത്തിയ അജ്ഞാതൻ സ്ഥാപനത്തിലെ 10000 രൂപ മോഷ്ടിച്ച് രക്ഷപ്പെട്ടു മടക്കര എകെജി മന്ദിരത്തിന് സമീപം ഭരതൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള കൊപ്രക്കടയിലാണ് മോഷണം നടന്നത്.

കാർ ദൂരെ നിർത്തിയിട്ട ശേഷം കടയിലെത്തി ഒരു ലിറ്റർ വെളിച്ചെണ്ണ വേണമെന്ന് ആവശ്യപ്പെട്ട അജ്ഞാതൻ കുപ്പി കൊണ്ടുവന്നിട്ടില്ലെന്ന് ഇയാൾ പറഞ്ഞപ്പോൾ ഭരതൻ തൊട്ടടുത്ത കടയിൽ പോയി കുപ്പി വാങ്ങി കൊണ്ടു വന്നതാണ് വെളിച്ചെണ്ണ നൽകിയത്. പണം നൽകി അയാൾ മടങ്ങുകയും ചെയ്തു. എന്നാൽ ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെ കടയിൽ സൂക്ഷിച്ച പണം എണ്ണിത്തിട്ടപ്പെടുത്തുകയാണ് പതിനായിരം രൂപ നഷ്ടമായ കാര്യം അറിയുന്നത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് കണ്ണപുരം പോലീസ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/174846/theft)