---
title: "വ്യാപാരോത്സവ്; അഞ്ചാം നറുക്കെടുപ്പ് നടത്തി"
english_title: "Vyragotsavam conducted the 5th draw"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/174824/vyragotsavam-conducted-the-5th-draw"
published_at: "2024-01-05T19:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65980cbfe39a5_news-card.jpg"
keywords: []
---

# വ്യാപാരോത്സവ്; അഞ്ചാം നറുക്കെടുപ്പ് നടത്തി

> **Lead Summary:** തളിപറമ്പ മർച്ചന്റ്സ് അസോസിയേഷൻ ആഭിമുഖ്യത്തിൽ നടത്തുന്ന തളിപറമ്പ ഷോപ്പിങ് ഫെസ്റ്റിവൽ 'വ്യാപാരോത്സവ് '23 ' മാസം തോറും നടത്താറുള്ള നറുക്കെടുപ്പിന്റെ അഞ്ചാമത് നറുക്കെടുപ്പ് മന്ന ജംഗ്ഷനിൽ വെച്ച് നടന്നു തളിപറമ്പ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ്‌ കെ.. എസ്.റിയാസിന്റെ അധ്യക്ഷതയിൽ പ്രസ് ഫോറം പ്രസിഡന്റ്‌ എം.കെ. മനോഹരൻ ഉൽഘാടനം ചെയ്തു.

## Article Content

തളിപറമ്പ മർച്ചന്റ്സ് അസോസിയേഷൻ ആഭിമുഖ്യത്തിൽ നടത്തുന്ന തളിപറമ്പ ഷോപ്പിങ് ഫെസ്റ്റിവൽ 'വ്യാപാരോത്സവ് '23 ' മാസം തോറും നടത്താറുള്ള നറുക്കെടുപ്പിന്റെ അഞ്ചാമത് നറുക്കെടുപ്പ് മന്ന ജംഗ്ഷനിൽ വെച്ച് നടന്നു തളിപറമ്പ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ്‌ കെ.. എസ്.റിയാസിന്റെ അധ്യക്ഷതയിൽ പ്രസ് ഫോറം പ്രസിഡന്റ്‌ എം.കെ. മനോഹരൻ ഉൽഘാടനം ചെയ്തു.

നാലാമത് നറുക്കെടുപ്പിലെ വിജയികൾക്ക് മന്ന ഏരിയ കമ്മിറ്റി ഭാരവാഹികൾ ആയ ആലിക്കുഞ്ഞി,കെ.അബ്ദുൽ റഷീദ്,ഈസാൻ മുസ്തഫ,മൻസൂർ മലബാർ എന്നിവർ ചേർന്നു നൽകി.അഞ്ചാമത് നറുക്കെടുപ്പ് വ്യാപാരോത്സവ് കോർഡിനേറ്റർ എം.എ. മുനീർ നിയന്ത്രിച്ചു.വൈസ് പ്രസിഡന്റുമാരായ കെ.അയൂബ്, മുസ്തഫ അൽഫ സെക്രട്ടറിമാരായ കെ.കെ.നാസർ,സി. പി. ഷൌക്കത്തലി,യൂത്ത് വിംഗ് ഭാരവാഹികളായ ബി.ശിഹാബ്,കെ.ഷമീർ തുടങ്ങിയവർ സംസാരിച്ചു.

സദസ്സിൽ ഉള്ളവർക്കുള്ള നറുക്കെടുപ്പ് ഹസൻ ഇസ്കാൻ ഗോൾഡ്,റാഫി ഷൂബീഡ്, സെഞ്ച്വറി ഫാഷൻ സിറ്റി, മിൻഹാജ് നിയർബി,ഫർസീൻ കെ.എം.പ്ലൈവുഡ് നടത്തി തളിപറമ്പ മർച്ചന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി വി.താജുദ്ധീൻ സ്വാഗതവും ട്രെഷറർ ടി.ജയരാജ് നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/174824/vyragotsavam-conducted-the-5th-draw)