---
title: "സിനിമാ കമ്പനിയിൽ പാർട്നർ ആക്കാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത് വഞ്ചിച്ചതായി പരാതി"
english_title: "Complaint that he was cheated"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/174809/complaint-that-he-was-cheated"
published_at: "2024-01-05T18:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6597f88c966e2_images.jfif"
keywords: []
---

# സിനിമാ കമ്പനിയിൽ പാർട്നർ ആക്കാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത് വഞ്ചിച്ചതായി പരാതി

> **Lead Summary:** **പരിയാരം:** സിനിമാ കമ്പനിയില്‍ പാര്‍ട്ണര്‍ ആക്കാമെന്ന് വിശ്വസിപ്പിച്ച് 28,60,000 രൂപ വഞ്ചിച്ചുവെന്ന പരാതിയില്‍ കേസ്. ചെറുതാഴം നരീക്കാംവള്ളിയിലെ ഒരു യുവതിയുടെ പരാതിയിലാണ് ആലപ്പുഴ ചമ്പക്കുളത്തെ ലോറന്‍സിന്‍റെ മകന്‍ ഷിബു, ജോമോള്‍ ഷിബു എന്നിവര്‍ക്കെതിരേ പരിയാരം മെഡിക്കല്‍ കോളേജ് പോലീസ് കേസെടുത്തത്.

## Article Content

**പരിയാരം:** സിനിമാ കമ്പനിയില്‍ പാര്‍ട്ണര്‍ ആക്കാമെന്ന് വിശ്വസിപ്പിച്ച് 28,60,000 രൂപ വഞ്ചിച്ചുവെന്ന പരാതിയില്‍ കേസ്. ചെറുതാഴം നരീക്കാംവള്ളിയിലെ ഒരു യുവതിയുടെ പരാതിയിലാണ് ആലപ്പുഴ ചമ്പക്കുളത്തെ ലോറന്‍സിന്‍റെ മകന്‍ ഷിബു, ജോമോള്‍ ഷിബു എന്നിവര്‍ക്കെതിരേ പരിയാരം മെഡിക്കല്‍ കോളേജ് പോലീസ് കേസെടുത്തത്.

കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ ഓഗസ്റ്റ് നാലുവരെയാണ് പരാതിക്കാസ്പദമായ സംഭവം. പരാതിക്കാരിയുടെ ഭര്‍ത്താവായ അനൂപിനെ പ്രതികളുടെ ഉടമസ്ഥതയിലുള്ള 'വൗ , സിനിമ കമ്പനിയില്‍ പാര്‍ട്ണര്‍ ആക്കാമെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. ഇതിന്‍പ്രകാരം അനൂപിന്‍റെ ബാങ്ക് അക്കൗണ്ടില്‍നിന്നും കഴിഞ്ഞ ഓഗസ്റ്റ് നാലിന് അയച്ച 28,60,000 രൂപ പ്രതികളുടെ ചമ്പക്കുളത്തെ ബാങ്ക് അക്കൗണ്ടിലൂടെ പ്രതികള്‍ കൈപ്പറ്റിയിരുന്നു.

അതിനുശേഷം പരാതിക്കാരിയോടും ഭര്‍ത്താവിനോടും വാഗ്ദാനം ചെയ്ത പാര്‍ട്ണര്‍ഷിപ്പോ കൈപ്പറ്റിയ പണമോ നല്‍കാതെ വഞ്ചിച്ചതായുള്ള പരാതിയിലാണ് പോലീസ് കേസെടുത്തത്. സിനിമാ കമ്പനിയുടെ പേരില്‍ ലക്ഷങ്ങൾ വഞ്ചിച്ചതായുള്ള പരാതിയിലാണ് പോലിസ് കേസ് എടുത്തത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/174809/complaint-that-he-was-cheated)