---
title: "മുസ്‌ലിം ലീഗ് ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന ദേശ രക്ഷാ യാത്രയുടെ തളിപ്പറമ്പ് മുൻസിപ്പൽ തല സംഘാടക സമിതി രൂപീകരണ യോഗം സംഘടിപ്പിച്ചു"
english_title: "Desa Raksha Yatra organized by Muslim League District Committee"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/174720/desa-raksha-yatra-organized-by-muslim-league-district-committee"
published_at: "2024-01-05T11:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6597ce1d8f501_522d14de-b8fc-426b-b712-3d35247cb08b.jpg"
keywords: []
---

# മുസ്‌ലിം ലീഗ് ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന ദേശ രക്ഷാ യാത്രയുടെ തളിപ്പറമ്പ് മുൻസിപ്പൽ തല സംഘാടക സമിതി രൂപീകരണ യോഗം സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ് : **മുസ്‌ലിം ലീഗ് ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന ദേശ രക്ഷാ യാത്രയുടെ തളിപ്പറമ്പ് മുൻസിപ്പൽ തല സംഘാടക സമിതി രൂപീകരണ യോഗം മുസ്‌ലിം ലീഗ് മണ്ഡലം പ്രസിഡന്റ് ഒ പി ഇബ്രാഹിം കുട്ടി ഉദ്ഘാടനം ചെയ്തു. മുനസിപ്പൽ പ്രസിഡണ്ട്‌ കെ വി മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു.

## Article Content

**തളിപ്പറമ്പ് : **മുസ്‌ലിം ലീഗ് ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന ദേശ രക്ഷാ യാത്രയുടെ തളിപ്പറമ്പ് മുൻസിപ്പൽ തല സംഘാടക സമിതി രൂപീകരണ യോഗം മുസ്‌ലിം ലീഗ് മണ്ഡലം പ്രസിഡന്റ് ഒ പി ഇബ്രാഹിം കുട്ടി ഉദ്ഘാടനം ചെയ്തു. മുനസിപ്പൽ പ്രസിഡണ്ട്‌ കെ വി മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു.

മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി മഹമൂദ് അള്ളാംകുളം, അബൂബക്കർ വായാട്,സമദ് കടമ്പേരി,പി സി നസീർ,സി ഉമ്മർ,സി പി വി അബ്ദുള്ള, പി മുഹമ്മദ്‌ ഇഖ്ബാൽ,കെ വി അബൂബക്കർ ഹാജി, കൊടിയിൽ സലീം,മുർഷിദ കൊങ്ങായി, പി പി മുഹമ്മദ്‌ നിസാർ, എം കെ ഷബിത, ഫൈസൽ ചെറുകുന്നോൻ, എൻ യു ഷഫീഖ്,പി എ ഇർഫാൻ, എൻ എ സിദ്ധീഖ്‌, സഫ്‌വാൻ കുറ്റിക്കോൽ, അജ്മൽ പാറാട്,ഗാന്ധി സിദ്ധീഖ്, സയ്യിദ് ജാബിർ തങ്ങൾ,എൻ അബു,എം വി ഫാസിൽ,ഓലിയൻ ജാഫർ പങ്കെടുത്തു.

ജനറൽ സെക്രട്ടറി കെ മുഹമ്മദ് ബഷീർ സ്വാഗതവും പി പി ഇസ്മായിൽ നന്ദിയും പറഞ്ഞു. കെ വി മുഹമ്മദ് കുഞ്ഞി ചെയർമാനും കെ മുഹമ്മദ് ബഷീർ കൺവീനറും കെ പി ലുഖ്മാൻ ട്രഷററുമായി സംഘാടക സമിതി രൂപീകരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/174720/desa-raksha-yatra-organized-by-muslim-league-district-committee)