---
title: "തളിപ്പറമ്പ് സെന്റ് മേരീസ് ഫോറോന പള്ളിയിലെ തിരുനാൾ നാളെ മുതൽ ജനുവരി 14 വരെ"
english_title: "St. Mary's Forona Church"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/174615/st-marys-forona-church"
published_at: "2024-01-04T20:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6596c2a0df0d1_Untitled-2-web.jpg"
keywords: []
---

# തളിപ്പറമ്പ് സെന്റ് മേരീസ് ഫോറോന പള്ളിയിലെ തിരുനാൾ നാളെ മുതൽ ജനുവരി 14 വരെ

> **Lead Summary:** മലയോര മേഘലയിലെ പ്രസിദ്ധ മരിയൻ ദേവാലയമായ തളിപ്പറമ്പ് സെന്റ് മേരീസ് ഫോറോന പള്ളിയിലെ തിരുനാൾ നാളെ മുതൽ ജനുവരി 14 വരെ തീയതികളിൽ നടക്കും. നാളെ വൈകുനേരം 5 മണിക്ക് ഇടവക വികാരി ഫാ. മാത്യു വേങ്ങക്കുന്നേൽ കോടി ഉയർത്തുന്നതോട് കൂടി തിരുനാൾ ആരംഭിക്കും.

## Article Content

മലയോര മേഘലയിലെ പ്രസിദ്ധ മരിയൻ ദേവാലയമായ തളിപ്പറമ്പ് സെന്റ് മേരീസ് ഫോറോന പള്ളിയിലെ തിരുനാൾ നാളെ മുതൽ ജനുവരി 14 വരെ തീയതികളിൽ നടക്കും. നാളെ വൈകുനേരം 5 മണിക്ക് ഇടവക വികാരി ഫാ. മാത്യു വേങ്ങക്കുന്നേൽ കോടി ഉയർത്തുന്നതോട് കൂടി തിരുനാൾ ആരംഭിക്കും.

തുടർന്നുള്ള ദിവസങ്ങളിൽ വൈകുന്നേരം 5 മണിക്ക് വിശുദ്ധ കുർബ്ബാനക്കും മാതാവിനോടുള്ള പ്രാർത്ഥനക്കും വിവിധ വൈദികർ നേതൃത്വം നൽകും. 12ന് വെള്ളിയാഴ്ച സൺഡേ സ്കൂൾ വാർഷിക ആഘോഷം 6.45ന് ആരംഭിക്കും. പ്രധാന തിരുനാൾ ദിനമായ 13ന് ശനിയാഴ്ച വൈകിട്ട് 5 മണിക്കുള്ള തിരുനാൾ കുർബ്ബാനക്ക് ഫാ. പോൾ കൊട്ടാരം നേതൃത്തം നൽകും. തുടർന്നു തളിപ്പറമ്പ് ഗരം ചുറ്റിയുള്ള പ്രദക്ഷിണം നടക്കും. സമാപന ദിനമായ 14ന് രാവിലെ 9 മണിക്ക് തിരുനാൾ,കുർബ്ബാന പ്രദക്ഷണം എന്നിവയോട് കൂടി പത്ത്‌ ദിവസം നീണ്ടുനിൽക്കുന്ന തിരുനാൾ സമാപിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/174615/st-marys-forona-church)