---
title: "തളിപ്പറമ്പിൽ ഉൾപ്പെടെ പെൺകുട്ടികളെ ബൈക്കിൽ പിന്തുടർന്ന് മോശമായി പെരുമാറുന്ന യുവാവിനെ പോലീസ് പിടികൂടി"
english_title: "Police nabbed a young man who was misbehaving after chasing girls on a bike"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/174611/police-nabbed-a-young-man-who-was-misbehaving-after-chasing-girls-on-a-bike"
published_at: "2024-01-04T19:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6596c1208016b_news-card.jpg"
keywords: []
---

# തളിപ്പറമ്പിൽ ഉൾപ്പെടെ പെൺകുട്ടികളെ ബൈക്കിൽ പിന്തുടർന്ന് മോശമായി പെരുമാറുന്ന യുവാവിനെ പോലീസ് പിടികൂടി

> **Lead Summary:** കണ്ണൂർ ബൈക്കിൽ വന്നു പെൺകുട്ടികളോട് മോശമായി പെരുമാറുന്ന അന്യസംസ്ഥാനകാരനെ കണ്ണൂർ ടൌൺ പോലീസ് മണിക്കൂർകൾക്കുള്ളിൽ പിടികൂടി. ഇളയാവൂരിൽ ഇക്കഴിഞ്ഞ രണ്ടാം തിയ്യതി കോളേജ് കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുന്ന പെൺകുട്ടിയെ യുവാവ് ബൈക്കിൽ പിന്തുടർന്ന് വന്നു അപമാനിക്കുകയിരുന്നു.

## Article Content

കണ്ണൂർ ബൈക്കിൽ വന്നു പെൺകുട്ടികളോട് മോശമായി പെരുമാറുന്ന അന്യസംസ്ഥാനകാരനെ കണ്ണൂർ ടൌൺ പോലീസ് മണിക്കൂർകൾക്കുള്ളിൽ പിടികൂടി. ഇളയാവൂരിൽ ഇക്കഴിഞ്ഞ രണ്ടാം തിയ്യതി കോളേജ് കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുന്ന പെൺകുട്ടിയെ യുവാവ് ബൈക്കിൽ പിന്തുടർന്ന് വന്നു അപമാനിക്കുകയിരുന്നു.

ഇന്നു രാവിലെയും കോളേജ് പോകും വഴി വീണ്ടും പിന്തുടരുന്നത് കണ്ട് പെൺകുട്ടി പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് കണ്ണൂർ ടൌൺ പോലീസ് വണ്ടിയുടെയും പ്രതിയുടെയും അടയാളവിവരങ്ങൾ ശേഖരിച്ചു അന്വേഷിച്ചു. പ്രതിയെ വാഹന സഹിതം പിടികൂടി.രാജസ്ഥാൻ സ്വദേശിയായ സതീഷ് ജംഗം (26)എന്നയാളെയാണ് പോലീസ് പിടികൂടിയത് . ഈ പ്രതി തന്നെ തളിപ്പറമ്പിൽ ഡിസംബർ മാസം ഒരു പെൺകുട്ടിയെ അപമാനിച്ചു കടന്നു കളഞ്ഞതിൽ തിരിച്ചറിയാനോ പിടികൂടാനോ സാധിച്ചിരുന്നില്ല.

കണ്ണൂർ ടൗൺ ഇൻസ്‌പെക്ടർ ബിനു മോഹൻ, എസ് ഐ ഷമീൽ, രാജേഷ്, ഷിനോജ്, നാസർ, റമീസ്, സനൂപ്,ഷിജു, ഷൈജു എന്നിവർ പോലീസ് സംഘത്തിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/174611/police-nabbed-a-young-man-who-was-misbehaving-after-chasing-girls-on-a-bike)