---
title: "തളിപ്പറമ്പ് നഗരസഭ തല ഭിന്നശേഷി വാർഡ് സഭ സംഘടിപ്പിച്ചു"
english_title: "thalipparamb municipality"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/174604/thalipparamb-municipality"
published_at: "2024-01-04T19:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6596ba17b229f_news-card.jpg"
keywords: []
---

# തളിപ്പറമ്പ് നഗരസഭ തല ഭിന്നശേഷി വാർഡ് സഭ സംഘടിപ്പിച്ചു

> **Lead Summary:** തളിപ്പറമ്പ നഗരസഭ 2024-25 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ടു നഗരസഭാ തല ഭിന്നശേഷി വാർഡ് സഭ റിക്രീയേഷൻ ക്ലബ്‌ ഹാളിൽ പൊതുമരാമത്തു സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി പി മുഹമ്മദ്‌ നിസാറിന്റെ അധ്യക്ഷതയിൽ വൈസ് ചെയർമാൻ കല്ലിങ്കീൽ പദ്മനാഭൻ ഉത്ഘാടനം ചെയ്യ്തു.

## Article Content

തളിപ്പറമ്പ നഗരസഭ 2024-25 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ടു നഗരസഭാ തല ഭിന്നശേഷി വാർഡ് സഭ റിക്രീയേഷൻ ക്ലബ്‌ ഹാളിൽ പൊതുമരാമത്തു സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി പി മുഹമ്മദ്‌ നിസാറിന്റെ അധ്യക്ഷതയിൽ വൈസ് ചെയർമാൻ കല്ലിങ്കീൽ പദ്മനാഭൻ ഉത്ഘാടനം ചെയ്യ്തു.

ഐ സി ഡി എസ് സൂപ്പർവൈസർ ശ്യാമള സി വി പദ്ധതി വിശദീകരിച്ചു. കൗൺസിലർമാരായ ഒ. സുഭാഗ്യം,സലീം കൊടിയിൽ, സി വി ഗിരീശൻ, സി പി മനോജ്‌, റഹ്മത്ത് ബീഗം, സാഹിദ പി കെ, സജീറ എം പി, റസിയ പി കെ, ഗോപിനാഥൻ എന്നിവർ സംസാരിച്ചു. നഗരസഭ സെക്രട്ടറി സുബൈർ കെ പി സ്വാഗതവും , സുപ്രണ്ട് സുരേഷ് കസ്തൂരി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/174604/thalipparamb-municipality)