---
title: "സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തുടക്കമായി"
english_title: "The state school art festival has begun"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/174541/the-state-school-art-festival-has-begun"
published_at: "2024-01-04T14:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65966df42da55_images.jpg"
keywords: []
---

# സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തുടക്കമായി

> **Lead Summary:** **കൊല്ലം:** 62ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തുടക്കമായി. ആശ്രമം മൈതാനത്തെ പ്രധാന വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. സിനിമാതാരം നിഖില വിമല്‍ മുഖ്യാതിഥിയായി. 24 വേദികളില്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലായി 239 ഇനങ്ങളില്‍ 14,000 പ്രതിഭകളാണ് മാറ്റുരയ്ക്കുന്നത്.

## Article Content

**കൊല്ലം:** 62ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തുടക്കമായി. ആശ്രമം മൈതാനത്തെ പ്രധാന വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. സിനിമാതാരം നിഖില വിമല്‍ മുഖ്യാതിഥിയായി. 24 വേദികളില്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലായി 239 ഇനങ്ങളില്‍ 14,000 പ്രതിഭകളാണ് മാറ്റുരയ്ക്കുന്നത്.

മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷനായി. മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍, കെ രാജന്‍, ജെ ചിഞ്ചുറാണി, കെബി ഗണേഷ് കുമാര്‍ എന്നിവരും പങ്കെടുത്തു. കലോത്സവത്തിന്റെ സമാപന സമ്മേളനം എട്ടാം തീയതി വൈകിട്ട് അഞ്ചുമണിക്ക് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനംചെയ്യും. മമ്മൂട്ടി ചടങ്ങില്‍ വിശിഷ്ടാതിഥിയാവും.****

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/174541/the-state-school-art-festival-has-begun)