---
title: "സ്വതന്ത്ര കർഷകസംഘം അഴീക്കോട് നിയോജകമണ്ഡലം കൗൺസിൽ മീറ്റ് സംഘടിപ്പിച്ചു"
english_title: "council meet"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/174462/council-meet"
published_at: "2024-01-04T09:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65962eceecdf7_news-card.jpg"
keywords: []
---

# സ്വതന്ത്ര കർഷകസംഘം അഴീക്കോട് നിയോജകമണ്ഡലം കൗൺസിൽ മീറ്റ് സംഘടിപ്പിച്ചു

> **Lead Summary:** **കണ്ണൂർ: **ഇന്ത്യയിലെയും വിശിഷ്യാകേരളത്തിലെയും കാർഷിക മേഖല തികഞ്ഞ അവഗണനനേരിടുകയാണെന്നും ദുരിതമനുഭവിക്കുന്ന കർഷകരെ രക്ഷിക്കാൻ സമഗ്രമായ പുനരധിവാസ കാർഷിക പാക്കേജുകൾ പ്രഖ്യാപിക്കണമെന്നും മുസ്ലിം ലീഗ്ജില്ലാ ജനറൽസെക്രട്ടറി കെ.ടി.സഹദുള്ള ആവശ്യപ്പെട്ടു. കഴിഞ്ഞ 10 വർഷമായി കേന്ദ്രം ഭരിക്കുന്ന മോഡി സർക്കാരുംഏഴരവർഷമാ യി കേരളം ഭരിക്കുന്ന പിണറായി സർക്കാരും കർഷകരോട്കാണിക്കുന്നത്‌തികഞ്ഞ അവഗണനയാണ്. നാണ്യവിളകൾക്ക് വിലയില്ലാതാകുന്നതു മൂലമാണ് കാർഷിക മേഖലഇത്രയേറെദുരിതത്തിലേക്ക്എത്തപ്പെട്ടത്ത് .ഇതിൻറെ ഫലമായി നിരവധി കർഷകർ ആത്മഹത്യ ചെയ്യുകയുംഒട്ടനവധി കർഷകർ ആത്മഹത്യയുടെ വക്കിൽ എത്തിനിൽക്കുകയുമാണ്. ആയതിനാൽ നാണ്യവിളകൾക്കും മറ്റ്കാർഷിക ഉത്പന്നങ്ങൾക്കും മാന്യമായ വിലകൾ ലഭിക്കാൻ അധികൃതർ വിപണികളിൽ ഇടപെടണമെന്നുംഅദ്ദേഹം കൂട്ടിചേർത്തു.

## Article Content

**കണ്ണൂർ: **ഇന്ത്യയിലെയും വിശിഷ്യാകേരളത്തിലെയും കാർഷിക മേഖല തികഞ്ഞ അവഗണനനേരിടുകയാണെന്നും ദുരിതമനുഭവിക്കുന്ന കർഷകരെ രക്ഷിക്കാൻ സമഗ്രമായ പുനരധിവാസ കാർഷിക പാക്കേജുകൾ പ്രഖ്യാപിക്കണമെന്നും മുസ്ലിം ലീഗ്ജില്ലാ ജനറൽസെക്രട്ടറി കെ.ടി.സഹദുള്ള ആവശ്യപ്പെട്ടു. കഴിഞ്ഞ 10 വർഷമായി കേന്ദ്രം ഭരിക്കുന്ന മോഡി സർക്കാരുംഏഴരവർഷമാ യി കേരളം ഭരിക്കുന്ന പിണറായി സർക്കാരും കർഷകരോട്കാണിക്കുന്നത്‌തികഞ്ഞ അവഗണനയാണ്. നാണ്യവിളകൾക്ക് വിലയില്ലാതാകുന്നതു മൂലമാണ് കാർഷിക മേഖലഇത്രയേറെദുരിതത്തിലേക്ക്എത്തപ്പെട്ടത്ത് .ഇതിൻറെ ഫലമായി നിരവധി കർഷകർ ആത്മഹത്യ ചെയ്യുകയുംഒട്ടനവധി കർഷകർ ആത്മഹത്യയുടെ വക്കിൽ എത്തിനിൽക്കുകയുമാണ്. ആയതിനാൽ നാണ്യവിളകൾക്കും മറ്റ്കാർഷിക ഉത്പന്നങ്ങൾക്കും മാന്യമായ വിലകൾ ലഭിക്കാൻ അധികൃതർ വിപണികളിൽ ഇടപെടണമെന്നുംഅദ്ദേഹം കൂട്ടിചേർത്തു.

സ്വതന്ത്ര കർഷകസംഘം അഴീക്കോട് നിയോജക മണ്ഡലം കൗൺസിൽ മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നുഅദ്ദേഹം.ബിഇബ്രാഹിംകുട്ടി ഹാജിഅധ്യക്ഷത വഹിച്ചു. പി.വി.അബ്ദുള്ള മാസ്റ്റർ,മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറിബി.കെ.അഹമ്മദ്,സ്വതന്ത്ര കർഷകസംഘം ജില്ലാവർക്കിംഗ്പ്രസിഡണ്ട് അഡ്വ.അഹമ്മദ്മാണിയൂർ, ജനറൽസെക്രട്ടറിപി.പി.മഹമൂദ്,സി.എറമുള്ളാൻ ,നസീർ ചാലാട്, ടി.കെ.ഹുസൈൻ, കെ.വി.ഹാരിസ്, പി.എം.മുഹമ്മദ്കുഞ്ഞിഹാജി, കെ.പി.എ.സലീം, ഒ.കെ.മൊയ്തീൻ,സിദ്ധീഖ്പുന്നക്കൽ ,കെ.പി.എം.ഹാരിസ്, കെ.വി.അഷ്റഫ്, വി.കെസി.മജീദ്, സി.കെ.അബ്ദുൽഖാദർ, നജീബ്മൊയ്തീൻ.ടി.പി.യുസഫ്,കെ.മഹമൂദ്,പി.പിമുഹമ്മദലി,വി.സി.മഹമൂദ്,ഇ.വി.മുഹമ്മദ്,കെ.ടി.ഉമർഫാറൂഖ് പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/174462/council-meet)