---
title: "കരയിടിച്ചിലിനെതിരെ മനുഷ്യ മതിൽ തീർത്ത് സീതി സഹിബ് എച്ച് എസ് എസ് എൻ എസ് എസ് വളണ്ടിയർമാർ"
english_title: "nss"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/174459/nss"
published_at: "2024-01-04T09:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659629f834ba5_images.jpg"
keywords: []
---

# കരയിടിച്ചിലിനെതിരെ മനുഷ്യ മതിൽ തീർത്ത് സീതി സഹിബ് എച്ച് എസ് എസ് എൻ എസ് എസ് വളണ്ടിയർമാർ

> **Lead Summary:** തളിപ്പറമ്പ : കണ്ണൂർ ജില്ലയിലെ ചെങ്ങളായി പഞ്ചായത്തിൽ നാലു ഭാഗവും വളപട്ടണം പുഴകളാൽ ചുറ്റപ്പെട്ട പ്രദേശമായ തേറളായി ദ്വീപ് ഇപ്പോൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം കരയിടിച്ചിലാണ്. കരയിടിച്ചിലിനെ തുടർന്ന് ദ്വീപിന്റെ പല ഭാഗത്തും പുഴയോട് ചേർന്ന് കിടക്കുന്ന ധാരാളം സ്ഥലങ്ങളും കൃഷിയും പുഴയെടുത്തു പോയിട്ടുണ്ട്.

## Article Content

തളിപ്പറമ്പ : കണ്ണൂർ ജില്ലയിലെ ചെങ്ങളായി പഞ്ചായത്തിൽ നാലു ഭാഗവും വളപട്ടണം പുഴകളാൽ ചുറ്റപ്പെട്ട പ്രദേശമായ തേറളായി ദ്വീപ് ഇപ്പോൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം കരയിടിച്ചിലാണ്. കരയിടിച്ചിലിനെ തുടർന്ന് ദ്വീപിന്റെ പല ഭാഗത്തും പുഴയോട് ചേർന്ന് കിടക്കുന്ന ധാരാളം സ്ഥലങ്ങളും കൃഷിയും പുഴയെടുത്തു പോയിട്ടുണ്ട്.

ഇവിടെ ധാരാളം പുറംപോക്ക് സ്ഥലം ഇതിനകം പുഴയായി മാറി. ഈ ഭാഗത്ത് അടിയന്തരമായി കരിങ്കൽ ഭിത്തി കെട്ടി സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. തളിപ്പറമ്പ സീതി സാഹിബ് ഹയർ സെക്കണ്ടറി സ്ക്കൂൾ എൻ എസ് എസ് ക്യാമ്പ് തേറളായിയിൽ നടന്നു വരുന്നതിനിടയിലാണ്,

മോലത്തം കടവിലെ കരയിടിച്ചിൽ പ്രശ്നം എൻ എസ് എസ് വളണ്ടിയർമാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഈ പ്രശ്നം അധികൃതരുടെ ശ്രദ്ധയിൽ പെടുത്തുന്നതിനു വേണ്ടി NSS വോളന്റീർസ് നടത്തിയ മനുഷ്യ മതിൽ സ്കൂൾ പ്രിൻസിപ്പാൾ M T k ഇസ്മായിൽ ഉത്ഘടനം നിർവഹിച്ചു.

NSS വോളന്റീർസ് ആയ ദിയ ഫാത്തിമ, നിദ റഹ്മാൻ എന്നിവർ വിഷയാവതരണം നടത്തി. സംഗമത്തിൽ NSS പ്രോഗ്രാം ഓഫീസർ അബ്ദുൽ കരീം, അധ്യാപകരായ ശംസുദ്ധീൻ, ഡോ.റഷീദ്, അഷ്‌റഫ്, നാട്ടുകാരായ റംഷാദ്, ശരീഫ് എന്നിവരും സംസാരിച്ചു.****

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/174459/nss)