---
title: "പി എസ് സി ഓറിയൻ്റേഷനും രജിസ്ട്രേഷൻ ക്യാമ്പും സംഘടിപ്പിച്ചു"
english_title: "orientation and registration camp"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/174406/orientation-and-registration-camp"
published_at: "2024-01-03T21:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65957eea0282b_news-card.jpg"
keywords: []
---

# പി എസ് സി ഓറിയൻ്റേഷനും രജിസ്ട്രേഷൻ ക്യാമ്പും സംഘടിപ്പിച്ചു

> **Lead Summary:** **ബക്കളം : **തളിപ്പറമ്പ സഹായിയുടേയും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ മെമ്മോറിയാൽ എഡ്യൂക്കേഷൻ & കരിയർ വിങ് ബക്കളത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പി എസ് സി ഓറിയൻ്റേഷനും രജിസ്ട്രേഷൻ ക്യാമ്പും സംഘടിപ്പിച്ചു. 50ഓളം ഉദ്യോഗാർത്തികൾ പങ്കെടുത്ത ക്യാമ്പ് PHSTM ഡയറക്റ്റർ ഹബീബുദീൻ.എ.ടി യുടെ അധ്യക്ഷതയിൽ ആന്തൂർ മുൻസിപ്പൽ മുസ്ലിം ലീഗ് പ്രസിഡന്റ് മുസ്തഫ ഹാജി ഉദ്ഘാടനം ചെയ്തു.

## Article Content

**ബക്കളം : **തളിപ്പറമ്പ സഹായിയുടേയും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ മെമ്മോറിയാൽ എഡ്യൂക്കേഷൻ & കരിയർ വിങ് ബക്കളത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പി എസ് സി ഓറിയൻ്റേഷനും രജിസ്ട്രേഷൻ ക്യാമ്പും സംഘടിപ്പിച്ചു. 50ഓളം ഉദ്യോഗാർത്തികൾ പങ്കെടുത്ത ക്യാമ്പ് PHSTM ഡയറക്റ്റർ ഹബീബുദീൻ.എ.ടി യുടെ അധ്യക്ഷതയിൽ ആന്തൂർ മുൻസിപ്പൽ മുസ്ലിം ലീഗ് പ്രസിഡന്റ് മുസ്തഫ ഹാജി ഉദ്ഘാടനം ചെയ്തു.

പ്രഗൽഭ ട്രെയിനറും വിദ്യാഭ്യാസ ചിന്തകനുമായ തളിപ്പറമ്പ സഹായി സെക്രട്ടറിയുമായ മുഹമ്മദ്‌ ഷാഫി മാസ്റ്റർ ഓറിയന്റേഷൻ ക്ലാസ്സിന് നേതൃത്വം നൽകി. തുടർ പ്രവർത്തനങ്ങളാ യ പി എസ് സി ക്ലബ്, സീ സർക്കിൾ, പി എസ് സി കോച്ചിങ് ക്ലാസുകൾ, എന്നിവയെ കുറിച്ചു PHSTM ചെയർമാൻ മുഹ്സിൻ ബക്കളം വിശദീകരണം നടത്തി. എം എസ് എഫ് ശാഖ പ്രസിഡന്റ് സഫീർ.എ, ജന:സെക്രട്ടറി മുഹമ്മദ്‌.പി.പി, ട്രഷറർ നാജിൽ.കെ.പി വൈസ് പ്രസിഡന്റ്‌ ജാസിം, ജോ :സെക്രട്ടറി സഹൽ, ലൈബ്രറി ഡയറക്റ്റർ ഷഹബാസ്, ഹരിത ശാഖ ജന:സെക്രട്ടറി നാജിയ.പി.കെ, ട്രഷറർ റിസ.ബി,വൈസ് പ്രസിഡന്റ്‌ ഫാത്തിമ , ജോയിൻ സെക്രട്ടറി റസിമിയ,നിദ, പാലിയേറ്റിവ് ഡയറക്ടർ ഫിദ, മീഡിയ വിംഗ് ഡയറക്ടർ ഫാത്തിമത്തുസഫ എന്നിവർ ക്യാമ്പിന് നേത്രത്വം നൽകി.

കബീർ.ബി, ഫൈസൽ. കെ.പി, സാഹിദ്. സി, മുബഷിർ.എൻ.യൂ തുടങ്ങിയവർ സംസാരിച്ചു. PHSTM ഡയറക്റ്റർ റാഹിബ.സി.ച് സ്വാഗതവും ഹരിത ശാഖ പ്രസിഡന്റ് ഹിസാന.എ.ടി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/174406/orientation-and-registration-camp)