---
title: "വിൽപ്പനക്കായി കൊണ്ടുവന്ന മൂന്ന് കിലോയിലധികം കഞ്ചാവുമായി യുവാവ് പിടിയിലായി"
english_title: "arrest with ganja"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/174377/arrest-with-ganja"
published_at: "2024-01-03T19:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# വിൽപ്പനക്കായി കൊണ്ടുവന്ന മൂന്ന് കിലോയിലധികം കഞ്ചാവുമായി യുവാവ് പിടിയിലായി

> **Lead Summary:** **പാപ്പിനിശ്ശേരി: **എക്സൈസ് ഇൻസ്പെക്ടർ എബി തോമസും പാർട്ടിയും പാപ്പിനിശ്ശേരി മൂന്ന് പെറ്റുമ്മപള്ളിക്ക് മുൻവശം വെച്ച് കഞ്ചാവുമായി യുവാവിനെ പിടികൂടി. കെ എൽ 13 വൈ 5312 നമ്പർ ബൈക്കിൽ കടത്തികൊണ്ട് വന്ന 3.150 കിലോ ഉണക്ക കഞ്ചാവുമായി മടക്കര ഡിസ്പെൻസറിക്ക് പിറക് വശം താമസിക്കുന്നപത്താല ഹൗസിൽ നവാസ് പി.പി എന്നയാളെയാണ് പിടികൂടിയത്.

## Article Content

**പാപ്പിനിശ്ശേരി: **എക്സൈസ് ഇൻസ്പെക്ടർ എബി തോമസും പാർട്ടിയും പാപ്പിനിശ്ശേരി മൂന്ന് പെറ്റുമ്മപള്ളിക്ക് മുൻവശം വെച്ച് കഞ്ചാവുമായി യുവാവിനെ പിടികൂടി. കെ എൽ 13 വൈ 5312 നമ്പർ ബൈക്കിൽ കടത്തികൊണ്ട് വന്ന 3.150 കിലോ ഉണക്ക കഞ്ചാവുമായി മടക്കര ഡിസ്പെൻസറിക്ക് പിറക് വശം താമസിക്കുന്നപത്താല ഹൗസിൽ നവാസ് പി.പി എന്നയാളെയാണ് പിടികൂടിയത്.

നിരവധി മയക്കുമരുന്ന് കേസിൽ പ്രതിയാണ് ഇയാൾ. ഒപ്പിയം കൈവശം വെച്ചതിന് നിലവിൽ കോടതിയിൽ കേസ് നടന്നു കൊണ്ടിരിക്കുന്നതിനിടയിൽ ആണ് ഇയാൾ വിണ്ടും പിടിയിൽ ആയിരിക്കുന്നത്. ആന്ധ്രയിൽ പോയി മൊത്തമായി എടുത്ത് പാപ്പിനിശ്ശേരി, മടക്കര, മാട്ടൂൽ, പുതിയങ്ങാടി, പഴയങ്ങാടി എന്നി സ്ഥലങ്ങളിലെ കുട്ടികളെ കേന്ദ്രികരിച്ച് വിൽപ്പന നടത്തുന്നതാണ് ഇയാളുടെ രീതി.

പാർട്ടിയിൽ അസി.എക്സൈസ് ഇൻപെക്ടർ ഗ്രേഡ് സന്തോഷ് തുണോളി പ്രിവൻറിവ് ഓഫിസർ സജിത്ത് കുമാർ പി.എം.കെ പ്രിവൻ്റീവ് ഓഫിസർ ഗ്രേഡ് ശ്രീകുമാർ .വി.പി, പങ്കജാഷൻ.സി, രജിരാഗ്.പി പി സിനിയർ ഡ്രൈവർ ഇസ്മയിൽ.കെ എന്നിവർ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/174377/arrest-with-ganja)