---
title: "കേരള സ്കൂൾ ടീച്ചേർസ് തളിപ്പറമ്പ് നോർത്ത് സബ്ജില്ലാ സമ്മേളനം കെ വി ടി മുസ്തഫ ഉദ്ഘാടനം ചെയ്തു"
english_title: "KVT Musthafa inaugurated the Kerala School Teachers Taliparamba North sub-district conference"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/17430/kvt-musthafa-inaugurated-the-kerala-school-teachers-taliparamba-north-sub-district-conference"
published_at: "2021-12-23T08:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c3e67548508_5678.jpg"
keywords: []
---

# കേരള സ്കൂൾ ടീച്ചേർസ് തളിപ്പറമ്പ് നോർത്ത് സബ്ജില്ലാ സമ്മേളനം കെ വി ടി മുസ്തഫ ഉദ്ഘാടനം ചെയ്തു

> **Lead Summary:** കേരള സ്കൂൾ ടീച്ചേർസ് യൂണിയൻ തളിപ്പറമ്പ നോർത്ത് സബ്ജില്ല സമ്മേളനവും കെ എസ് ടി യു സംസ്ഥാന സ്പോർട്സ് മീറ്റ് ഷട്ടിൽ മത്സര വിജയികൾക്കുള്ള അനുമോദാനവും സംസ്ഥാന ഉപാധ്യക്ഷൻ കെ വി ടി മുസ്തഫ ഉദഘാടനം ചെയ്തു.

## Article Content

കേരള സ്കൂൾ ടീച്ചേർസ് യൂണിയൻ തളിപ്പറമ്പ നോർത്ത് സബ്ജില്ല സമ്മേളനവും കെ എസ് ടി യു സംസ്ഥാന സ്പോർട്സ് മീറ്റ് ഷട്ടിൽ മത്സര വിജയികൾക്കുള്ള അനുമോദാനവും സംസ്ഥാന ഉപാധ്യക്ഷൻ കെ വി ടി മുസ്തഫ ഉദഘാടനം ചെയ്തു.

തളിപ്പറമ്പ സി എച്ച് എം എൽ പി സ്കൂളിൽ നടന്ന പരിപാടിയിൽ കെ എസ് ടി യു തളിപ്പറമ്പ നോർത്ത് സബ്ജില്ല പ്രസിഡന്റ് അധ്യക്ഷ പദവിയും ജനറൽ സെക്രട്ടറി T P ഹാമിദ് സ്വാഗതവും നിർവഹിച്ചു.

കണ്ണൂർ ജില്ല പ്രസിഡന്റ് P മുനീർ അനുമോദന ഭാഷണം നടത്തി. മഹ്‌റൂഫ് ആനിയത്, മുഹമ്മദ്‌ അമീൻ T V, മുസ്തഫ കെ, മുസമ്മിൽ കെ വി ടി, മുഹമ്മദ്‌ സുഹൈൽ P, നസീമ എന്നിവർ ആശംസകൾ അർപ്പിച്ചു.

അശ്രഫ് അലി നന്ദി അർപ്പിച്ചു. അധ്യാപക ഷട്ടിൽ പ്രതിഭകളായ കെ ജുനൈദ്, മുസമ്മിൽ കെ വി ടി, അബ്ദുൽ ജബ്ബാർ OK, കെ മുജീബ് റഹ്മാൻ എന്നിവരെ സമ്മേളനത്തിൽ മെമന്റോ നൽകി ആദരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/17430/kvt-musthafa-inaugurated-the-kerala-school-teachers-taliparamba-north-sub-district-conference)