---
title: "ദാറുൽ ഫലാഹ് ഇസ്ലാമിക്‌ അക്കാദമിയുടെ ഫലാഹ്  'മഹാറ' ഫെസ്റ്റ് സമാപിച്ചു"
english_title: "The Falah 'Mahara' Fest of the Darul Falah Islamic Academy came to an end"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/17428/the-falah-mahara-fest-of-the-darul-falah-islamic-academy-came-to-an-end"
published_at: "2021-12-23T08:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c3e2314a948_1ea0479f-d7a3-4ec0-92f8-953dc3cf8c28.jpg"
keywords: []
---

# ദാറുൽ ഫലാഹ് ഇസ്ലാമിക്‌ അക്കാദമിയുടെ ഫലാഹ്  'മഹാറ' ഫെസ്റ്റ് സമാപിച്ചു

> **Lead Summary:** **തളിപ്പറമ്പ; **ദാറുൽ ഫലാഹ് ഇസ്ലാമിക് അക്കാദമിയുടെ ഫലാഹ് ഫെസ്റ്റിന് തിരശ്ശീല വീണു. അഞ്ച് ദിവസങ്ങളിലായി 250 വിദ്യാർത്ഥികൾ മാറ്റുരച്ച മത്സര പരിപാടികളാണ് ഇന്നലെ വൈകീട്ടോടെ അവസാനിച്ചത്.

## Article Content

**തളിപ്പറമ്പ; **ദാറുൽ ഫലാഹ് ഇസ്ലാമിക് അക്കാദമിയുടെ ഫലാഹ് ഫെസ്റ്റിന് തിരശ്ശീല വീണു. അഞ്ച് ദിവസങ്ങളിലായി 250 വിദ്യാർത്ഥികൾ മാറ്റുരച്ച മത്സര പരിപാടികളാണ് ഇന്നലെ വൈകീട്ടോടെ അവസാനിച്ചത്.

സമാപന സമ്മേളനം ദാറുൽ ഫലാഹിന്റെ  ഫൈസൽ ഹുദവി തങ്ങൾ ഉദ്ഘാടനം ചെയ്തു. ദാറുൽ ഫലാഹ് പി.ടി.എ പ്രസിഡന്റ് ഉസ്മാൻ ഹാജി അധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഉസ്താദ് ഉമർ ഹുദവി പൂളപ്പാടം സ്വാഗത ഭാഷണം നടത്തി.

ഹൈദർ അലി ഫൈസി പ്രാർഥന നിർവഹിച്ചു. കലാ പ്രതിഭകൾക്കുള്ള ട്രോഫികൾ അബ്ദുൽ ഗഫൂർ ഹാജി ,അഡ്വക്കറ്റ് മൊയ്തു കുട്ടൻ ,കെ കെ അബ്ദുല്ല ഹാജി എന്നിവർ വിതരണം ചെയ്തു.

തുടർന്ന് സ്മാർട്ട് ക്ലാസ് ഉദ്ഘാടനം നാഷണൽ മുസ്തഫ ഹാജി , കാന്താരി അഷ്റഫ്, ജുനൈദ് തങ്ങൾ എന്നിവർ നിർവഹിച്ചു. സൈനുദ്ദീൻ ഹാജി, എസ് ടു സിദ്ദീഖ്, മൊയ്തു മസ്കറ്റ്, അബ്ദുറഹ്മാൻ പുഷ്പഗിരി, ഉവൈസ് ഹുദവി തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു. മഹാറ ചീഫ് കൺട്രോളർ സിയാദ് അലി ഹുദവി നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/17428/the-falah-mahara-fest-of-the-darul-falah-islamic-academy-came-to-an-end)