---
title: "മാങ്ങാട് ഈസ്റ്റ് എൽ.പി.സ്കൂളിൽ പുതുവത്സര ദിനത്തിൽ 'ആർദ്രം' സ്നേഹ സംഗമം സംഘടിപ്പിച്ചു "
english_title: "Aardram "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/174197/aardram"
published_at: "2024-01-02T23:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65944a75130a9_IMG-20240102-WA0104.jpg"
keywords: []
---

# മാങ്ങാട് ഈസ്റ്റ് എൽ.പി.സ്കൂളിൽ പുതുവത്സര ദിനത്തിൽ 'ആർദ്രം' സ്നേഹ സംഗമം സംഘടിപ്പിച്ചു 

> **Lead Summary:** മാങ്ങാട് ഈസ്റ്റ് എൽ.പി.സ്കൂളിൽ പുതുവത്സര ദിനത്തിൽ സംഘടിപ്പിച്ച 'ആർദ്രം' സ്നേഹ സംഗമം സംഘാടനം കൊണ്ട് ശ്രദ്ധേയമായി. മാങ്ങാട് ഈസ്റ്റ് എൽ.പി.സ്കൂളിലെ കുട്ടികളും ശാരീരിക അവശതകൾ നേരിടുന്ന എഴുപതോളം ഭിന്നശേഷി വിദ്യാർഥികളും അവരുടെ രക്ഷിതാക്കളുമാണ് പുതുവത്സരദിനത്തിൽ മാങ്ങാട് ഈസ്റ്റ് എൽ.പി സ്കൂളിൽ ഒത്തുകൂടിയത്.

## Article Content

മാങ്ങാട് ഈസ്റ്റ് എൽ.പി.സ്കൂളിൽ പുതുവത്സര ദിനത്തിൽ സംഘടിപ്പിച്ച 'ആർദ്രം' സ്നേഹ സംഗമം സംഘാടനം കൊണ്ട് ശ്രദ്ധേയമായി. മാങ്ങാട് ഈസ്റ്റ് എൽ.പി.സ്കൂളിലെ കുട്ടികളും ശാരീരിക അവശതകൾ നേരിടുന്ന എഴുപതോളം ഭിന്നശേഷി വിദ്യാർഥികളും അവരുടെ രക്ഷിതാക്കളുമാണ് പുതുവത്സരദിനത്തിൽ മാങ്ങാട് ഈസ്റ്റ് എൽ.പി സ്കൂളിൽ ഒത്തുകൂടിയത്.

രാവിലെ സ്കൂൾ അസംബ്ലി മുതൽ വൈകുന്നേരം 4 മണി വരെ നീണ്ട സംഗമം തളിപ്പറമ്പ് എസ്.ഐ ദിനേശൻ.കെ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെയും രക്ഷിതാക്കളുടെയും വിവിധ കലാപരിപാടികളും പരിചയപ്പെടലും പരസ്പരം സമ്മാനങ്ങൾ കൈമാറലുമൊക്കെ ഈ ചടങ്ങിനെ വർണാഭമാക്കി. ഉച്ചയ്ക്ക് ശേഷം ഫോക് ലോർ അവാർഡ് ജേതാവ് ശ്രീ. പ്രജീഷ് ഏഴോം അവതരിപ്പിച്ച നാടൻപാട്ടും ഉണ്ടായി. മുഴുവൻ കുട്ടികൾക്കും മാങ്ങാട് ഈസ്റ്റ് എൽ.പി.സ്കൂളിന്റെ ഉപഹാരങ്ങളും നൽകി.

പി.ടി.എ പ്രസിഡണ്ട് കെ.വി.ബിനീഷ് അധ്യക്ഷതവഹിച്ച യോഗത്തിൽ ഹെഡ് മാസ്റ്റർ ടി.എൻ. മുരളീധരൻ സ്വാഗതം പറഞ്ഞു. വിദ്യാലയ വികസന സമിതി വൈസ് ചെയർമാൻ പി.വി.നരേന്ദ്രൻ,മദർ പി.ടി.എ പ്രസിഡണ്ട് സബിന.എം.കെ,ടി.എ. ലേഖ, കൽപ്പന,പ്രിയ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/174197/aardram)