---
title: "മംഗല്യ സമുന്നതി ധനസഹായത്തിന്  അപേക്ഷ ക്ഷണിച്ചു"
english_title: "Mangalya samunnathi "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/174195/mangalya-samunnathi"
published_at: "2024-01-02T22:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65944786f1d76_apply-now-rubber-stamp-vector-18340327.jpg"
keywords: []
---

# മംഗല്യ സമുന്നതി ധനസഹായത്തിന്  അപേക്ഷ ക്ഷണിച്ചു

> **Lead Summary:** മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ പെണ്‍കുട്ടികൾക്ക് വിവാഹ ധനസഹായം അനുവദിക്കുന്ന മംഗല്യ സമുന്നതി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.

## Article Content

മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ പെണ്‍കുട്ടികൾക്ക് വിവാഹ ധനസഹായം അനുവദിക്കുന്ന മംഗല്യ സമുന്നതി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.

ധനസഹായത്തിന് അര്‍ഹതയുള്ള രക്ഷിതാക്കള്‍ അപേക്ഷ ജനുവരി 17 ബുധനാഴ്ച വൈകിട്ട് 5 മണിക്കകം തപാൽ മുഖേനയോ നേരിട്ടോ മുന്നോക്ക സമുദായ കോർപറേഷനിൽ ലഭ്യമാക്കണം.

2023ല്‍ വിവാഹിതരായ പെണ്‍കുട്ടികളുടെ രക്ഷിതാക്കൾക്ക് അപേക്ഷിക്കാം. വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്. അപേക്ഷാ ഫോറത്തിനും കൂടുതൽ വിവരങ്ങൾക്കും www.kswcfc.org വെബ്‌സൈറ്റ് സന്ദർശിക്കുക.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/174195/mangalya-samunnathi)