---
title: "പിലാത്തറയിൽ ദേശീയപാത നിർമ്മാണത്തിനായെടുത്ത കുഴിയിലേക്ക് ലോറി മറിഞ്ഞ് അപകടം"
english_title: "A lorry overturned"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/174055/a-lorry-overturned"
published_at: "2024-01-02T13:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6593c0c73e8ee_news-card.jpg"
keywords: []
---

# പിലാത്തറയിൽ ദേശീയപാത നിർമ്മാണത്തിനായെടുത്ത കുഴിയിലേക്ക് ലോറി മറിഞ്ഞ് അപകടം

> **Lead Summary:** **പിലാത്തറ: **പിലാത്തറ പീരക്കാംതടത്തില്‍ ലോറി മറിഞ്ഞു. ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്.ഡ്രൈവറും ക്ലീനറും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. തളിപ്പറമ്പ് ഭാഗത്ത് നിന്നും വരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. എതാനും ദിവസം മുന്നേ ശബരിമല ഭക്തർ സഞ്ചരിച്ച വാഹനവും ഇതേ സ്ഥലത്ത് അപകടത്തിൽ പെട്ടിരുന്നു.

## Article Content

**പിലാത്തറ: **പിലാത്തറ പീരക്കാംതടത്തില്‍ ലോറി മറിഞ്ഞു. ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്.ഡ്രൈവറും ക്ലീനറും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. തളിപ്പറമ്പ് ഭാഗത്ത് നിന്നും വരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. എതാനും ദിവസം മുന്നേ ശബരിമല ഭക്തർ സഞ്ചരിച്ച വാഹനവും ഇതേ സ്ഥലത്ത് അപകടത്തിൽ പെട്ടിരുന്നു.

സർവീസ് റോഡിൽ നിന്ന് ദേശീയ പാത നിർമ്മാണത്തിനായെടുത്ത കുഴിയിലേക്കാണ് ലോറി മറിഞ്ഞത്. സർവീസ് റോഡിന് വീതി കുറവായതിനാൽ നിരന്തര അപകടങ്ങളും, ഗതാഗത കുരുക്കുകളുമാണ് ഇവിടം ഉണ്ടാകുന്നത്.തുടർച്ചയായി ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാൻ അധികൃതർ നടപടികൾ സ്വീകരിക്കണമെന്ന് പ്രദേശവാസികളും, യാത്രക്കാരും ആവശ്യപ്പെടുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/174055/a-lorry-overturned)