---
title: "വഴിയോരവ്യാപാരി തൊഴിലാളി കോൺഗ്രസ് വഴിയോരക്കച്ചവടക്കാരോടൊപ്പം പുതുവത്സരാഘോഷം സംഘടിപ്പിച്ചു"
english_title: "uwec"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/173971/uwec"
published_at: "2024-01-02T09:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659384f8864c4_news-card.jpg"
keywords: []
---

# വഴിയോരവ്യാപാരി തൊഴിലാളി കോൺഗ്രസ് വഴിയോരക്കച്ചവടക്കാരോടൊപ്പം പുതുവത്സരാഘോഷം സംഘടിപ്പിച്ചു

> **Lead Summary:** വഴിയോര വ്യാപാര തൊഴിലാളി കോൺഗ്രസ് യു ഡബ്ലിയു ഇ സി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വഴിയോര കച്ചവടക്കാരോടൊപ്പമുള്ള ക്രിസ്മസ് പുതുവത്സരാഘോഷം കണ്ണൂർ കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ ഉദ്ഘാടനം ചെയ്തു.

## Article Content

വഴിയോര വ്യാപാര തൊഴിലാളി കോൺഗ്രസ് യു ഡബ്ലിയു ഇ സി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വഴിയോര കച്ചവടക്കാരോടൊപ്പമുള്ള ക്രിസ്മസ് പുതുവത്സരാഘോഷം കണ്ണൂർ കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ ഉദ്ഘാടനം ചെയ്തു.

അൺ ഓർഗനൈസ് വർക്കേഴ്സ് ആൻഡ് എംപ്ലോയീസ് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡണ്ട് നൗഷാദ് ബ്ലാത്തൂർ അധ്യക്ഷത വഹിച്ചു, മൈനോറിറ്റി കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് എൻ ആർ മായൻ അൺ ഓർഗനൈസ്ഡ് വർക്കേഴ്സ് ആൻഡ് എംപ്ലോയീസ് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് ജി ബാബു, കെ ദാമോദരൻ, വിനോദ് കണ്ണാടിപ്പറമ്പ് എന്നിവർ പ്രസംഗിച്ചു, പരിപാടിയോട് അനുബന്ധിച്ച് വഴിയോര വ്യാപാരി തൊഴിലാളികൾക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/173971/uwec)