---
title: "വിദ്യാനഗർ ഹൗസിംഗ് കോളനി റസിഡൻസ് അസോസിയേഷൻ വാർഷിക ജനറൽബോഡിയോഗം സംഘടിപ്പിച്ചു"
english_title: "Vidyanagar Housing Colony Residence Association "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/173911/vidyanagar-housing-colony-residence-association"
published_at: "2024-01-01T20:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6592d5f765aee_news-card-Recovered.jpg"
keywords: []
---

# വിദ്യാനഗർ ഹൗസിംഗ് കോളനി റസിഡൻസ് അസോസിയേഷൻ വാർഷിക ജനറൽബോഡിയോഗം സംഘടിപ്പിച്ചു

> **Lead Summary:** കരിമ്പം സർ സയ്യിദ് കോളേജ് ഭ്രാന്തംകുന്ന് റോഡ് അടിയന്തരമായി വീതി കൂട്ടി ടാർ ചെയ്ത് ഗതാഗത യോഗ്യമാക്കണമെന്ന് വിദ്യാനഗർ ഹൗസിംഗ് കോളനി റസിഡൻസ് അസോസിയേഷൻ വാർഷിക ജനറൽബോഡി യോഗം അധികൃതരോട് ആവശ്യപ്പെട്ടു, നിലവിൽ റോഡ് കാൽനടയാത്രയ്ക്ക് പോലും യോഗ്യമല്ലാത്ത സ്ഥിതിയാണ്.

## Article Content

കരിമ്പം സർ സയ്യിദ് കോളേജ് ഭ്രാന്തംകുന്ന് റോഡ് അടിയന്തരമായി വീതി കൂട്ടി ടാർ ചെയ്ത് ഗതാഗത യോഗ്യമാക്കണമെന്ന് വിദ്യാനഗർ ഹൗസിംഗ് കോളനി റസിഡൻസ് അസോസിയേഷൻ വാർഷിക ജനറൽബോഡി യോഗം അധികൃതരോട് ആവശ്യപ്പെട്ടു, നിലവിൽ റോഡ് കാൽനടയാത്രയ്ക്ക് പോലും യോഗ്യമല്ലാത്ത സ്ഥിതിയാണ്.

ദിവസം 7000 ത്തിൽ അധികം വിദ്യാർത്ഥികൾ പഠിച്ചു പോകുന്ന നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആണ് ഈ റോഡിന്റെ ഇരുവശത്തുമായി സ്ഥിതിചെയ്യുന്നത്. രാവിലെയും വൈകുന്നേരവും ഭാരവാഹനങ്ങൾ നിയന്ത്രിക്കണമെന്നും, പോലീസിന്റെ എയ്ഡ്പോസ്റ്റ് സ്ഥാപിക്കണമെന്നും, കന്നുകാലി കൂട്ടങ്ങളെയും തെരുവ് പട്ടികളെയും നിയന്ത്രിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

തളിപ്പറമ്പ് സർക്കുല ഇൻസ്പെക്ടർ എ വി ദിനേശ് ഉദ്ഘാടനം ചെയ്തു, വിദ്യാനഗർ ഹൗസിംഗ് കോളനി റസിഡൻസ് അസോസിയേഷൻ പ്രസിഡണ്ട് നൗഷാദ് ബ്ലാത്തൂർ അധ്യക്ഷത വഹിച്ചു, പ്രൊഫസർ ലൂസി റമി,പ്രൊഫസർ മസൂദ, കൗസർ, പ്രൊഫസർ അബ്ദുൽ കരീം, ഡോ: വിമൽ, പി ഓ മാധവൻ നമ്പ്യാർ,കെ എഫ് മത്തായി, മോഹൻലാൽ, അബ്ദുൽ റഷീദ്, ഡോ: സീന, പ്രദീപ് കുമാർ എന്നിവർ പ്രസംഗിച്ചു. മെമ്പർമാർക്കായി വിവിധ കലാകായിക മത്സരങ്ങൾ നടത്തി വിജയികൾക്ക് കെ പി ജോസഫ് കള്ളിക്കാട് സമ്മാനങ്ങൾ വിതരണം ചെയ്തു.

   ഭാരവാഹികൾ:നൗഷാദ് ബ്ലാത്തൂർ (പ്രസിഡന്റ്‌ ) ലുസി റെമി (സെക്രട്ടറി ) ഡോ:വിമൽ ( ട്രഷറർ )

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/173911/vidyanagar-housing-colony-residence-association)