---
title: "വീട്ടുവരാന്തയിൽ റീത്ത് വെച്ച സംഭവത്തിൽ പയ്യന്നൂർ പോലീസ് കേസെടുത്തു"
english_title: "The Payyannur police have registered a case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/173876/the-payyannur-police-have-registered-a-case"
published_at: "2024-01-01T18:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6592b6c494d1f_images.jfif"
keywords: []
---

# വീട്ടുവരാന്തയിൽ റീത്ത് വെച്ച സംഭവത്തിൽ പയ്യന്നൂർ പോലീസ് കേസെടുത്തു

> **Lead Summary:** **പയ്യന്നൂര്‍: **ബിജെപി അനുഭാവിയുടെ വീട്ടുവരാന്തയില്‍ റീത്തുവെച്ച സംഭവത്തില്‍, പരാതിയിൽ പയ്യന്നൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കൊറ്റി ഗവ. ഗസ്റ്റ് ഹൗസിന് സമീപം താമസിക്കുന്ന ടാക്‌സി ഡ്രൈവര്‍ തണ്ട്രായി വീട്ടിൽബാബു സുമേഷിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്.

## Article Content

**പയ്യന്നൂര്‍: **ബിജെപി അനുഭാവിയുടെ വീട്ടുവരാന്തയില്‍ റീത്തുവെച്ച സംഭവത്തില്‍, പരാതിയിൽ പയ്യന്നൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കൊറ്റി ഗവ. ഗസ്റ്റ് ഹൗസിന് സമീപം താമസിക്കുന്ന ടാക്‌സി ഡ്രൈവര്‍ തണ്ട്രായി വീട്ടിൽബാബു സുമേഷിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്.

ശനിയാഴ്ച രാത്രി കുടുംബത്തോടൊപ്പം ഉറങ്ങാൻ കിടന്ന പരാതിക്കാരൻ ഇന്നലെ രാവിലെയാണ് വീടിൻ്റെ വരാന്തയില്‍ വെച്ചിരുന്ന റീത്തും ഭീഷണി കത്തും കണ്ടത്. റീത്തിന് മുകളില്‍ ‘സുമേഷേ നിന്റെ നാളുകള്‍ എണ്ണപ്പെട്ടു’ എന്ന ഭീഷണി എഴുത്തും ഉണ്ടായിരുന്നു. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പയ്യന്നൂര്‍ സ്റ്റേഷന്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ മെല്‍ബിന്‍ ജോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം റീത്ത് കസ്റ്റഡിയിലെടുത്തു.

തുടർന്ന് ബാബു സുമേഷിൻ്റെ പരാതിയിൽ കേസെടുക്കുകയായിരുന്നു. ദിവസങ്ങൾക്ക് മുമ്പ്പ്രദേശത്ത് ബിജെപി സ്ഥാപിച്ചിരുന്ന കൊടിമരം നശിപ്പിച്ചതുമായി ബന്ധപ്പെട്ട് ചിലരുമായി ബാബു സുമേഷ് വാക്കുതര്‍ക്കമുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് വീടിന് മുന്നിൽ റീത്തുംഭീഷണി കത്തും കൊണ്ടു വെച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/173876/the-payyannur-police-have-registered-a-case)