---
title: "നരഹത്യ കേസിൽ ഒളിവിൽ കഴിയുകയായിരുന്ന കഞ്ചാവ്  വിൽപ്പന സംഘത്തിലെ യുവാവ് പിടിയിൽ"
english_title: "Youth arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/17368/youth-arrested"
published_at: "2021-12-22T18:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c323bce390a_kanjav_case.jpg"
keywords: []
---

# നരഹത്യ കേസിൽ ഒളിവിൽ കഴിയുകയായിരുന്ന കഞ്ചാവ്  വിൽപ്പന സംഘത്തിലെ യുവാവ് പിടിയിൽ

> **Lead Summary:** കണ്ണൂർ: കഞ്ചാവ് സംഘം യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച നരഹത്യ കേസിൽ ഒളിവിൽ കഴിയുകയായിരുന്ന യുവാവിനെ പോലീസ് സംഘം പിടികൂടി.

## Article Content

കണ്ണൂർ: കഞ്ചാവ് സംഘം യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച നരഹത്യ കേസിൽ ഒളിവിൽ കഴിയുകയായിരുന്ന യുവാവിനെ പോലീസ് സംഘം പിടികൂടി.

തയ്യിൽ മരക്കാർക്കണ്ടി സ്വദേശി തുച്ചാത്തിൽ മുഹമ്മദ് റിസ്വാ നെ(26)യാണ് ടൗൺ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ ശ്രീജിത് കൊടേരിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കോഴിക്കോട് കൊയിലാണ്ടിയിൽ വെച്ച്എസ്.ഐ.സി.എച്ച്.നസീബും സംഘവും പിടികൂടിയത്.

ദിവസങ്ങൾക്ക് മുമ്പ് കഞ്ചാവുമായി ബന്ധപ്പെട്ട് പൊതുവാച്ചേരി സ്വദേശിയായ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച സംഘത്തിൽപ്പെട്ട ഇയാൾ ഒളിവിൽ കഴിയുന്നതിനിടെയാണ് കൊയിലാണ്ടിയിൽ വെച്ച് പോലീസ് പിടിയിലായത്.

അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും ഈ കേസിൽ നേരത്തെ അഞ്ചു പേരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.ഇവർ റിമാൻ്റിൽ കഴിയുകയാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/17368/youth-arrested)