---
title: "വീട്ടുമുറ്റത്ത് നിർത്തിയിട്ട ഭിന്നശേഷിക്കാരന്റെ ഇലക്ട്രിക്കൽ മുച്ചക്രവാഹനം കത്തി നശിച്ചു"
english_title: "The electric tricycle of a differently-abled man parked in his backyard got burnt"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/173666/the-electric-tricycle-of-a-differently-abled-man-parked-in-his-backyard-got-burnt"
published_at: "2023-12-31T17:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659156cf32b10_news-card.jpg"
keywords: []
---

# വീട്ടുമുറ്റത്ത് നിർത്തിയിട്ട ഭിന്നശേഷിക്കാരന്റെ ഇലക്ട്രിക്കൽ മുച്ചക്രവാഹനം കത്തി നശിച്ചു

> **Lead Summary:** **പരിയാരം:** വീട്ട് മുറ്റത്ത് നിർത്തിയിട്ടിരുന്ന ഭിന്നശേഷിക്കാരൻ ഉപയോഗിക്കുന്ന മുച്ചക്ര വാഹനം കത്തി നശിച്ചു. കടന്നപ്പള്ളി ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന പള്ളിക്കര സ്വദേശി മുഹമ്മദ് സാദിഖിന്റെ കൊമാക്കി എന്ന കമ്പനിയുടെ ഇലക്ട്രിക്കൽ സ്കൂട്ടറാണ് കത്തിനശിച്ചത്.

## Article Content

**പരിയാരം:** വീട്ട് മുറ്റത്ത് നിർത്തിയിട്ടിരുന്ന ഭിന്നശേഷിക്കാരൻ ഉപയോഗിക്കുന്ന മുച്ചക്ര വാഹനം കത്തി നശിച്ചു. കടന്നപ്പള്ളി ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന പള്ളിക്കര സ്വദേശി മുഹമ്മദ് സാദിഖിന്റെ കൊമാക്കി എന്ന കമ്പനിയുടെ ഇലക്ട്രിക്കൽ സ്കൂട്ടറാണ് കത്തിനശിച്ചത്.

ചാർജ് ചെയ്ത് ഒരു മണിക്കൂറിന് ശേഷം വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയും വാഹനം പൂർണ്ണമായും കത്തി നശിക്കുകയുമായിരുന്നു. സംഭവത്തെ തുടർന്ന് വീടിന്റെ ജനൽ ചില്ലുകൾ തകരുകയും വീടിന്റെ ചുമരിൽ പുക പടരുകയും ചെയ്തു. സാദീഖ് ഭക്ഷണം കഴിച്ച് വാഹനവുമായി പുറത്തെക്ക് പോകാൻ ഒരുങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

ഇരുകാലുകൾക്കും സ്വാധീന ക്കുറവുള്ള ഇയാൾ വാഹനവുമായി പോകുമ്പോഴായിരുന്നു ബാറ്ററി പൊട്ടിത്തെറിച്ചതെങ്കിൽ ജീവൻ തന്നെ അപകടത്തിലായേനെ. രണ്ട് വർഷം മുമ്പ് ഒരു ലക്ഷത്തി പത്തായിരം രൂപ നൽകിയാണ് വാഹനം വാങ്ങിയതെന്ന് സാദിഖ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/173666/the-electric-tricycle-of-a-differently-abled-man-parked-in-his-backyard-got-burnt)