---
title: "കല്യാശേരി ഔഷധ ഗ്രാമം പദ്ധതി: ഫ്ലാഗ് ഓഫ് എം വിജിൻ എം എൽ എ നിർവ്വഹിച്ചു"
english_title: "Kalyasheri Medicinal Village Project"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/173664/kalyasheri-medicinal-village-project"
published_at: "2023-12-31T17:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659151c977150_news-card.jpg"
keywords: []
---

# കല്യാശേരി ഔഷധ ഗ്രാമം പദ്ധതി: ഫ്ലാഗ് ഓഫ് എം വിജിൻ എം എൽ എ നിർവ്വഹിച്ചു

> **Lead Summary:** കല്യാശ്ശേരി മണ്ഡലം ഔഷധ ഗ്രാമം പദ്ധതിയുടെ ഭാഗമായി വിളവെടുത്ത കുറുന്തോട്ടി ഔഷധിക്ക് കയറ്റി അയക്കുന്നതിൻ്റെ ഫ്ലാഗ് ഓഫ് എം വിജിൻ എം എൽ എ നിർവഹിച്ചു. ചടങ്ങിൽ കണ്ണപുരം പഞ്ചായത്ത് പ്രസിഡൻ്റ് കെ രതി അധ്യക്ഷത വഹിച്ചു. ഏഴോം പഞ്ചായത്ത് പ്രസിഡൻ്റ് പി ഗോവിന്ദൻ സ്വാഗതം പറഞ്ഞു.

## Article Content

കല്യാശ്ശേരി മണ്ഡലം ഔഷധ ഗ്രാമം പദ്ധതിയുടെ ഭാഗമായി വിളവെടുത്ത കുറുന്തോട്ടി ഔഷധിക്ക് കയറ്റി അയക്കുന്നതിൻ്റെ ഫ്ലാഗ് ഓഫ് എം വിജിൻ എം എൽ എ നിർവഹിച്ചു. ചടങ്ങിൽ കണ്ണപുരം പഞ്ചായത്ത് പ്രസിഡൻ്റ് കെ രതി അധ്യക്ഷത വഹിച്ചു. ഏഴോം പഞ്ചായത്ത് പ്രസിഡൻ്റ് പി ഗോവിന്ദൻ സ്വാഗതം പറഞ്ഞു.

ഔഷധി എം ഡി ഡോ. ടി കെ ഹൃദിക്, ഔഷധി ബോർഡ് അംഗം കെ പത്മനാഭൻ, ലേബർ കോൺട്രാക്ട് സൊസൈറ്റി സെക്രട്ടറി കെ പി പ്രശാന്ത്, വി വിനോദ്, പഞ്ചായത്ത് അംഗം ജസീർ അഹമ്മദ്, കൃഷി അസിസ്റ്റൻ്റുമാരായ കെ പി മഹേഷ്, കുസുമം തോമസ്, കെ വി ബാലൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. വിളവെടുത്ത കുറുന്തോട്ടിയും, വിത്തും സംസ്ഥാന പൊതുമേഖല സ്ഥാപനമായ ഔഷധിയാണ് ശേഖരിക്കുന്നത്.

ഔഷധ ഗ്രാമം പദ്ധതിയുടെ ഭാഗമായി കടന്നപ്പള്ളി - പാണപ്പുഴ പഞ്ചായത്തിൽ 10 ഏക്കറിലും ഏഴോം, കണ്ണപുരം പഞ്ചായത്തുകളിൽ 7.5 ഏക്കറും ഉൾപ്പടെ മൂന്ന് പഞ്ചായത്തുകളിൽ 25 ഏക്കറിലാണ് കുറുന്തോട്ടി കൃഷി ചെയ്ത്. മെയ് 26 ന് പിലാത്തറ ഹോപ്പിന് സമീപം വിത്തിട്ട് രണ്ടര ഏക്കറിൽ തയ്യാറാക്കിയ ചെടികളാണ് ജൂലൈ 15 ന് എരിപുരം തടത്ത് പ്രത്യേകം തയ്യാറാക്കിയ 4 ഏക്കർ സ്ഥലത്ത് ഉൾപ്പടെ 25 ഏക്കറിൽ കുറുന്തോട്ടി ചെടിനട്ട് നടീൽ ഉദ്ഘാടനം നിർവഹിച്ചത്. വിളവെടുപ്പ് ഡിസംബർ 16ന് മുൻ എം എൽ എ എം വി ജയരാജനും നിർവഹിച്ചു.

ഒന്നാം ഘട്ട പദ്ധതിക്ക് സംസ്ഥാന സർക്കാർ16.75 ലക്ഷം രൂപയാണ് അനുവദിച്ചത്. കൃഷി വകുപ്പ്, ഔഷധി, മെഡിസിനൽ പ്ലാൻ്റ് ബോർഡ്, തദ്ദേശ സ്വയംഭരണ വകുപ്പ്, മറ്റത്തൂർ ലേബർ കോൺട്രാക്ട് സൊസൈറ്റി എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കി. ഇതോടൊപ്പം പഞ്ചായത്തടിസ്ഥാനത്തിൽ കർഷകരുടെ ഗ്രൂപ്പുകൾ രൂപീകരിച്ചു പ്രവർത്തനങ്ങൾ നടത്തി.

നിലം ഒരുക്കലിനും മറ്റുമായി തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം പ്രയോജനപ്പെടുത്തി. നിരവധി പേർക്കാണ് ഇതിലൂടെ തൊഴിൽ സാധ്യത ലഭ്യമായത് കർഷകർക്ക് വിപണനത്തിലുള്ള സഹായവും ഉറപ്പുവരുത്തുന്നതിന് സൊസൈറ്റിയും രൂപീകരിക്കുന്നതിനുള്ള പ്രവർത്തനം ആരംഭിച്ചു. കേരളത്തിലെ മികച്ച ജൈവ കാർഷിക നിയോജക മണ്ഡലത്തിനുള്ള സംസ്ഥാന പുരസ്ക്കാരം ഈ പ്രവർത്തനത്തിൻ്റെ ഭാഗമായി കല്യാശേരി മണ്ഡലത്തിന് ലഭിക്കുകയുണ്ടായി രണ്ടാംഘട്ട പദ്ധതിയിൽ ഉൾപ്പെടുത്തി മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തിലും 100 ഏക്കറിൽ ഔഷധക്കൃഷി വ്യാപിപ്പിക്കും.

കടന്നപ്പള്ളി - പാണപ്പുഴ പഞ്ചായത്തിൽ 20 ഏക്കറിലും, ഏഴോം, ചെറുതാഴം, കുഞ്ഞിമംഗലം, പട്ടുവം, കല്യാശേരി, കണ്ണപുരം പഞ്ചായത്തുകളിൽ 10 ഏക്കർ വീതവും, ചെറുതാഴത്ത് 15 ഏക്കറിലും, ചെറുകുന്നിൽ 5 ഏക്കറിലും, മാട്ടൂൽ പഞ്ചായത്തിൽ 2.5 ഏക്കറിലും ഔഷധ കൃഷി നടപ്പിലാക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/173664/kalyasheri-medicinal-village-project)