---
title: "മാട്ടൂൽ സി എച്ച് മുഹമ്മദ് കോയ സ്മാരക ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു"
english_title: "organized alumni meeting"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/173553/organized-alumni-meeting"
published_at: "2023-12-31T09:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6590e60d380ef_news-card.jpg"
keywords: []
---

# മാട്ടൂൽ സി എച്ച് മുഹമ്മദ് കോയ സ്മാരക ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു

> **Lead Summary:** മൂന്നു പതിറ്റാണ്ടിനു ശേഷം അവർ ഒത്തുകൂടി .മാട്ടൂൽ സി എച്ച് മുഹമ്മദ് കോയ സ്മാരക ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ 1992, 93 എസ്എസ്എൽസി ബാച്ച് തിരികെ തിരുമുറ്റത്ത് എന്ന പേരിൽപൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു. പരിപാടി ഖാലിദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു .

## Article Content

മൂന്നു പതിറ്റാണ്ടിനു ശേഷം അവർ ഒത്തുകൂടി .മാട്ടൂൽ സി എച്ച് മുഹമ്മദ് കോയ സ്മാരക ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ 1992, 93 എസ്എസ്എൽസി ബാച്ച് തിരികെ തിരുമുറ്റത്ത് എന്ന പേരിൽപൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു. പരിപാടി ഖാലിദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു .

ചടങ്ങിൽ പ്രോഗ്രാം കൺവീനർ സബാഹ് കെ പി അധ്യക്ഷനായി. പ്രധാന അധ്യാപകൻ മുഹമ്മദലി മാസ്റ്റർ, പ്രധാന അധ്യാപകൻ ബഷീർ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു. സ്കൂളിലേക്ക് ലാപ്ടോപ്പ് നൽകി. ചടങ്ങിൽ അധ്യാപകരെ ഉപഹാരം നൽകി ആദരിച്ചു .അയ്യൂബ് തെക്കുമ്പാട്,സ്വാഗതവും അബ്ദുൽ വാജിദ് കെ കെ നന്ദിയും പറഞ്ഞു. സ്കൂളിന് മുന്നിൽ അന്ന് പ്രവർത്തിച്ചിരുന്ന പുഞ്ചിരി സ്റ്റോർ എന്ന കടവീണ്ടും പുന:സൃഷ്ടിച്ചത് ശ്രദ്ധേയമായി. ക്വിസ് മത്സരവും കലാപരിപാടികളും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/173553/organized-alumni-meeting)