---
title: "കാലങ്ങളായി വിദേശമദ്യ വില്പന നടത്തിവന്ന യുവാവ് എക്സൈസിന്റെ പിടിയിലായി"
english_title: "A young man who has been selling foreign liquor"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/173550/a-young-man-who-has-been-selling-foreign-liquor"
published_at: "2023-12-31T09:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6590e46f1ec8f_news-card.jpg"
keywords: []
---

# കാലങ്ങളായി വിദേശമദ്യ വില്പന നടത്തിവന്ന യുവാവ് എക്സൈസിന്റെ പിടിയിലായി

> **Lead Summary:** ക്രിസ്തുമസ് - ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവി ന്റെ ഭാഗമായി ശ്രീകണ്ഠാപുരം എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ പി.ആർ. സജീവിന്റെ നേതൃത്വത്തിൽ പയ്യാവൂർ, പൈസക്കിരി, പൂപ്പറമ്പ, പാടു വിലങ്ങ്- ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ പൈസക്കിരി ടൗൺ കേന്ദ്രികരിച്ച് കാലങ്ങളായി വിദേശമദ്യം സ്കൂട്ടറിൽ വില്പന നടത്തിവന്ന യുവാവ് പിടിയിലായി.

## Article Content

ക്രിസ്തുമസ് - ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവി ന്റെ ഭാഗമായി ശ്രീകണ്ഠാപുരം എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ പി.ആർ. സജീവിന്റെ നേതൃത്വത്തിൽ പയ്യാവൂർ, പൈസക്കിരി, പൂപ്പറമ്പ, പാടു വിലങ്ങ്- ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ പൈസക്കിരി ടൗൺ കേന്ദ്രികരിച്ച് കാലങ്ങളായി വിദേശമദ്യം സ്കൂട്ടറിൽ വില്പന നടത്തിവന്ന യുവാവ് പിടിയിലായി.

പൈസക്കിരി പാടുവിലങ്ങ് സ്വദേശിയായ പ്രജീഷ് ജോസഫ് (44) എന്നയാളെയാണ് വിദേശമദ്യ വില്പന നടത്തുന്നതിനിടയിൽ സ്കൂട്ടർ സഹിതം പിടികൂടി അറസ്റ്റ് ഇയാളുടെ വാഹനത്തിൽ നിന്നും 4 ലിറ്റർ വിദേശമദ്യവും, മദ്യവില്പന നടത്തി ലഭിച്ച 600 രൂപയും, കണ്ടെടുത്തു. റെയ്ഡിൽ ഗ്രേഡ് പ്രിവന്റീവ് ഓഫീസർ മാരായ ടി.ആർ. രാജേഷ്, പി.എ. രഞ്ചിത്ത്കുമാർ,പി. ഷിബു, വനിതാ സിവിൽ എക്സൈസ് ഓഫീസർ ശ്രീജ. എസ്.കുമാർ എന്നിവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/173550/a-young-man-who-has-been-selling-foreign-liquor)