---
title: "സി.പി.ഐ (എം) നേതാവ്  കെ.ചന്ദ്രൻ കുഴഞ്ഞ് വീണ് മരിച്ചു"
english_title: "K chandran "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/173349/k-chandran"
published_at: "2023-12-30T10:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658f9f9505072_IMG-20231230-WA0042.jpg"
keywords: []
---

# സി.പി.ഐ (എം) നേതാവ്  കെ.ചന്ദ്രൻ കുഴഞ്ഞ് വീണ് മരിച്ചു

> **Lead Summary:** **തളിപറമ്പ: **സി.പി.ഐ (എം) പ്രാദേശിക നേതാവ് കുഴഞ്ഞ് വീണ് മരിച്ചു.പറശ്ശിനിക്കടവ് കൊവ്വലിലെ കെ ചന്ദ്രൻ ആണ് വെള്ളിയാഴ്ച്ച രാത്രി ഹാപ്പിനസ് നഗരിയിൽ കുഴഞ്ഞുവീണ് മരിച്ചത്. തളിപ്പറമ്പ് നഗരസഭ മുൻ കൗൺസിലറും

## Article Content

**തളിപറമ്പ: **സി.പി.ഐ (എം) പ്രാദേശിക നേതാവ് കുഴഞ്ഞ് വീണ് മരിച്ചു.പറശ്ശിനിക്കടവ് കൊവ്വലിലെ കെ ചന്ദ്രൻ ആണ് വെള്ളിയാഴ്ച്ച രാത്രി ഹാപ്പിനസ് നഗരിയിൽ കുഴഞ്ഞുവീണ് മരിച്ചത്. തളിപ്പറമ്പ് നഗരസഭ മുൻ കൗൺസിലറും

സി.പി.ഐ.(എം) ആന്തൂർ ലോക്കൽ കമ്മിറ്റി അംഗവും കർഷക തൊഴിലാളി യൂണിയൻ തളിപ്പറമ്പ ഏരിയാ കമ്മിറ്റി അംഗവും ആന്തൂർ വില്ലേജ് സെക്രട്ടറിയുമാണ്. പി സി ആർ ബേങ്ക് ജീവനക്കാരനാണ്. 

ഭാര്യ : റോജ ( ഇടക്കേപ്പുറം ) മക്കൾ : ചൈത്ര , ചഞ്ചൽ.സഹോദരങ്ങൾ : വല്ലി , ശോഭന, സീത , സത്യൻ മാതാപിതാക്കൾ പരേതരായ ഒ.വി കണ്ണൻ, കെ. കല്യാണി .സംസ്കാരം ഇന്ന് (30/12/2023 ) ഉച്ചക്ക് 2 മണിക്ക്. ഉച്ചക്ക് 12 മണി മുതൽ 1 മണി വരെ ലോക്കൽ കമ്മിറ്റി ഓഫീസിലും തുടർന്ന് വീട്ടിലും പൊതു ദർശനം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/173349/k-chandran)