---
title: "ന്യൂ ഇയർ പ്രമാണിച്ച് തളിപ്പറമ്പിൽ പൊലീസ് ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി"
english_title: "Police bomb squad and dog squad conducted a search in Thaliparamb"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/173279/police-bomb-squad-and-dog-squad-conducted-a-search-in-thaliparamb"
published_at: "2023-12-29T21:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658ef253347c0_news-card.jpg"
keywords: []
---

# ന്യൂ ഇയർ പ്രമാണിച്ച് തളിപ്പറമ്പിൽ പൊലീസ് ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി

> **Lead Summary:** **തളിപ്പറമ്പ്: **ന്യൂഇയര്‍ ആഘോഷങ്ങളുടെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി തളിപ്പറമ്പ് നഗരത്തില്‍ പോലീസ് ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സംയുക്ത പരിശോധന നടത്തി. ഇന്നലെ ഉച്ചക്ക് രണ്ടരയോടെയാണ് റൂറല്‍ ജില്ലാ പോലീസ് മേധാവി എം. ഹേമലത ഐപിഎസിൻ്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്.

## Article Content

**തളിപ്പറമ്പ്: **ന്യൂഇയര്‍ ആഘോഷങ്ങളുടെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി തളിപ്പറമ്പ് നഗരത്തില്‍ പോലീസ് ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സംയുക്ത പരിശോധന നടത്തി. ഇന്നലെ ഉച്ചക്ക് രണ്ടരയോടെയാണ് റൂറല്‍ ജില്ലാ പോലീസ് മേധാവി എം. ഹേമലത ഐപിഎസിൻ്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്.

അയ്യന്‍കുന്ന് ഞെട്ടിത്തോട് മലയില്‍ തണ്ടര്‍ബോള്‍ട്ട് സംഘവുമായുണ്ടായ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് നേതാവ് കവിത കൊല്ലപ്പെട്ട വിവരം കൂടി പുറത്തുവന്ന സാഹചര്യവും പരിശോധനകള്‍ക്ക് പ്രേരകമായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. നര്‍ക്കോട്ടിക്ക് സെല്‍ ഡിവൈഎസ്പി വി. രമേശന്‍, തളിപ്പറമ്പ് എസ്എച്ച്ഒ എ.വി ദിനേശന്‍, ബോംബ് സ്‌ക്വാഡ് എസ്ഐ അജിത്കുമാര്‍ എന്നിവരാണ് പരിശോധനകള്‍ക്ക് നേതൃത്വം നല്‍കിയത്. അടുത്ത ദിവസങ്ങളിലും ആളുകള്‍ കൂട്ടംകൂടുന്ന വിവിധ സ്ഥലങ്ങളില്‍ പരിശോധനയുണ്ടാവുമെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/173279/police-bomb-squad-and-dog-squad-conducted-a-search-in-thaliparamb)