---
title: "സ്വത്തിനുവേണ്ടി അമ്മയെ ആക്രമിച്ച മകനെ വധശ്രമത്തിന് അറസ്റ്റ് ചെയ്തു"
english_title: "The son who attacked the mother for the property has been arrested for attempted murder"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/17307/the-son-who-attacked-the-mother-for-the-property-has-been-arrested-for-attempted-murder"
published_at: "2021-12-22T12:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c2d0dae0c16_Untitled-2 web.jpg"
keywords: []
---

# സ്വത്തിനുവേണ്ടി അമ്മയെ ആക്രമിച്ച മകനെ വധശ്രമത്തിന് അറസ്റ്റ് ചെയ്തു

> **Lead Summary:** **പെരിങ്ങോം: **സ്വത്തിന് വേണ്ടി 93 കാരിയായ മാതാവിനെ മര്‍ദ്ദിച്ച മകനെ വധശ്രമത്തിന് അറസ്റ്റ് ചെയ്തു. പെരിങ്ങോം പൊന്നമ്പാറയിലെ പലേരി വീട്ടില്‍ രവീന്ദ്രന്‍ ആണ് അറസ്റ്റിലായത്.

## Article Content

**പെരിങ്ങോം: **സ്വത്തിന് വേണ്ടി 93 കാരിയായ മാതാവിനെ മര്‍ദ്ദിച്ച മകനെ വധശ്രമത്തിന് അറസ്റ്റ് ചെയ്തു. പെരിങ്ങോം പൊന്നമ്പാറയിലെ പലേരി വീട്ടില്‍ രവീന്ദ്രന്‍ ആണ് അറസ്റ്റിലായത്.

 കഴിഞ്ഞ പതിനഞ്ചാം തീയതിയാണ് സംഭവം. മരിച്ചുപോയ മകളുടെ സ്വത്ത് മറ്റു മക്കൾക്ക് വീതിച്ചു നൽകണം എന്ന് പറഞ്ഞ നാല് മക്കളും ചേർന്നാണ് മീനാക്ഷിയമ്മയെ മർദ്ദിച്ചത്.

മർദ്ദനത്തിൽ മീനാക്ഷി അമ്മയ്ക്ക് കൈക്കും കാലിനും നെഞ്ചിനും പരിക്കേറ്റു.93 വയസ്സുള്ള അമ്മയെക്കൊണ്ട് ബലംപ്രയോഗിച്ച് സ്വത്തു കൈക്കലാക്കാൻ ശ്രമിക്കുന്നത് സ്വന്തം മക്കൾ തന്നെയായിരുന്നു.

മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുന്ന കുട്ടികളാണ് സംഭാഷണം റെക്കോർഡ് ചെയ്തത്. നാലു മക്കൾ ചേർന്നാണ് ഈ കണ്ണില്ലാത്ത ക്രൂരത ചെയ്തത്.

പെണ്‍മക്കളായ സൗദാമിനി, അമ്മിണി, പത്മിനി എന്നിവര്‍ക്കെതിരെയും കേസുണ്ട്. ഇവര്‍ ഒളിവിലാണ്. മാതമംഗലം പേരൂലിലെ പി.വി.മീനാക്ഷിയമ്മയെയാണ് മര്‍ദ്ദിച്ചത്.ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ ഇന്ന് പുലര്‍ച്ചെയാണ് പെരിങ്ങോം പോലീസ് പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/17307/the-son-who-attacked-the-mother-for-the-property-has-been-arrested-for-attempted-murder)