---
title: "ഗ്ലോറിയ നൈറ്റ്  എന്ന പേരിൽ ക്രിസ്മസ് ആഘോഷവും കലാപരിപാടികളും നടന്നു"
english_title: "Gloria Night"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/173008/gloria-night"
published_at: "2023-12-28T21:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658d9d0178b8f_news-card.jpg"
keywords: []
---

# ഗ്ലോറിയ നൈറ്റ്  എന്ന പേരിൽ ക്രിസ്മസ് ആഘോഷവും കലാപരിപാടികളും നടന്നു

> **Lead Summary:** ഫാ. സുക്കോൾ വായനശാല ആൻഡ് ഗ്രന്ഥാലയം സെന്റ് ആന്റണീസ് ചർച്ച് ശ്രീസ്ഥയുടെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് ആഘോഷ പരിപാടികൾ നടന്നു. ഗ്ലോറിയ നൈറ്റ് എന്ന പേരിൽ ശ്രീസ്ഥ സെന്റ് ആന്റണീസ് ചർച്ച് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പുല്ലാംകുഴൽ കലാകാരൻ ജോൺസൺ പുഞ്ചക്കാട് ഉദ്ഘാടനം ചെയ്തു.

## Article Content

ഫാ. സുക്കോൾ വായനശാല ആൻഡ് ഗ്രന്ഥാലയം സെന്റ് ആന്റണീസ് ചർച്ച് ശ്രീസ്ഥയുടെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് ആഘോഷ പരിപാടികൾ നടന്നു. ഗ്ലോറിയ നൈറ്റ് എന്ന പേരിൽ ശ്രീസ്ഥ സെന്റ് ആന്റണീസ് ചർച്ച് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പുല്ലാംകുഴൽ കലാകാരൻ ജോൺസൺ പുഞ്ചക്കാട് ഉദ്ഘാടനം ചെയ്തു.

സെന്റ് ആന്റണീസ് ചർച്ച് ഇടവക വികാരി ഫാ. പോൾ സാവിയോ അധ്യക്ഷത വഹിച്ചു. ഫാ. സുക്കോൾ വായനശാല ആൻഡ് ഗ്രന്ഥാലയം പ്രസിഡന്റ് ജോബിൻ പ്രേമൻ സ്വാഗതവും, സെക്രട്ടറി ഷാരോൺ സത്യൻ നന്ദിയും പറഞ്ഞു. ചെറുതാഴം പഞ്ചായത്ത് എട്ടാം വാർഡ് മെമ്പർ ബിന്ദു കെ വി, സെന്റ് മേരിസ് ചർച്ച് കുളപ്പുറം ഇടവക വികാരി റവ: ഫാദർ റോബർട്ട് ടി, പാരിഷ് സെക്രട്ടറി ബിനു എൻ എച്ച്, ബ്രിജിറ്റൈൻ കോൺവെന്റ് മദർ സുപ്പീരിയർ സിസ്റ്റർ എമി, കെസിവൈഎം ശ്രീസ്ഥ യൂണിറ്റ് പ്രസിഡന്റ് ഫ്രാൻസിസ്, വിസിറ്റേഷൻ കോൺവെന്റ് മദർ സുപ്പീരിയർ സിസ്റ്റർ റീറ്റ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/173008/gloria-night)